‘പൊന്നോണം, പൊന്നാനി’ ഓണാഘോഷം സംഘടിപ്പിച്ച് പി.സി.ഡബ്ല്യു.എഫ്
text_fieldsപി.സി.ഡബ്ല്യു.എഫ് ദമ്മാമിൽ സംഘടിപ്പിച്ച ‘പൊന്നോണം, പൊന്നാനി’ പരിപാടിയിൽ നിന്ന്
ദമ്മാം: പൊന്നാനിക്കാരുടെ ആഗോള സംഘടനയായ പി.സി.ഡബ്ല്യു.എഫ് കിഴക്കൻ പ്രവിശ്യയിൽ 'പൊന്നോണം പൊന്നാനി സീസൺ 2' ഓണാഘോഷം സംഘടിപ്പിച്ചു. ടിഷ്യു പേപ്പർ ഉപയോഗിച്ച് സൃഷ്ടിച്ച പൂക്കളം പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.
വനിത വിഭാഗത്തിന്റെ ഈ മനോഹര പൂക്കളം എല്ലാവരുടെയും പ്രശംസ നേടി. ഓണസദ്യയോടെ ആരംഭിച്ച പരിപാടിയിൽ കലാ, കായിക പരിപാടികളും അരങ്ങേറി. തിരുവാതിര, സിനിമാറ്റിക് ഡാൻസ്, ഫഹദ് ബക്കറിന്റെ മ്യൂസിക് നൈറ്റ് എന്നിവ വേദി നിറച്ചു.
കുട്ടികളുടെ ഗാന, നൃത്തങ്ങളുമുണ്ടായി. മാവേലിയും പുലികളിയും, വടംവലി, ഷൂട്ടൗട്ട്, ലെമൺ സ്പൂൺ റെയ്സ് തുടങ്ങിയവയും പരിപാടിയെ നിറമുള്ളതാക്കി.
പ്രോഗ്രാം കൺവീനർമാരായ സാലിഹ് ഉസ്മാൻ, കെ.വി സിറാജ്, കെ. ആസിഫ്, ഫസ്ന ആസിഫ്, അർഷിന ഖലീൽ എന്നിവരുടെ നേതൃത്വത്തിൽ മുഴുവൻ അംഗങ്ങളും ചേർന്ന് പരിപാടികൾ വിജയകരമായി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

