പി.സി.ഡബ്ല്യു.എഫ് ആരോഗ്യ സെമിനാറും മെഡിക്കൽക്യാമ്പും
text_fieldsപി.സി.ഡബ്ല്യു.എഫ് ആരോഗ്യ സെമിനാറിൽ ഡോ. സജ്ന സക്കീർ സംസാരിക്കുന്നു
ദമ്മാം: ജീവിത ശൈലികളും ക്രമമല്ലാത്ത ഭക്ഷണവും വ്യായാമങ്ങളുടെ അഭാവവും പ്രവാസികളെ അതിവേഗം രോഗികളാക്കുന്നുവെന്ന് ഡോ. സജ്ന സക്കീർ പറഞ്ഞു. ദാറസ്സിഹ ഓഡിറ്റോറിയത്തിൽ പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച ആരോഗ്യ സെമിനാറിൽ പങ്കെടുക്കുകയായിരുന്നു ഡോ. സജ്ന. മെഡിക്കൽ ക്യാമ്പിൽ 200 ആളുകൾക്ക് സൗജന്യ ചികിത്സ സേവനം നൽകി.
വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു. സമാപന ചടങ്ങിൽ ചെയർമാൻ ഷെമീർ നെയ്തല്ലുർ അധ്യക്ഷത വഹിച്ചു. ദാറസ്സിഹ ഓപറേഷൻ മാനേജർ സുധീർ പാലക്കാട് ഉദ്ഘാടനം ചെയ്തു. നവീകരിച്ച ദാർ അൽ സിഹാ മെഡിക്കൽ സെന്ററിൽ 24 മണിക്കൂർ സേവനം ലഭ്യമാണെന്നും മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തവർക്ക് തുടർ ചികിത്സക്ക് കുറഞ്ഞ നിരക്കിൽ സേവനം ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ദാർ അൽ സിഹ മെഡിക്കൽ സെന്ററിനുള്ള ഉപഹാരം പി.സി.ഡബ്ല്യു.എഫ് ദമ്മാം ട്രഷറർ ഫഹദ് ബിൻ ഖാലിദും സെമിനാറിന് നേതൃത്വം നൽകിയ ഡോ. സജ്ന സാക്കിറിനുള്ള ഉപഹാരം നഹാസും കൈമാറി. ദാർ അൽ സിഹ മെഡിക്കൽ സെന്റർ ബിസിനസ് ഡവലപ്മെന്റ് മാനേജർ സുനിൽ മുഹമ്മദ്, സാജിദ് ആറാട്ടുപുഴ, പി.സി.ഡബ്ല്യു.എഫ് സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ബിജു ദേവസി, ദമ്മാം കമ്മിറ്റി വൈസ് പ്രസിഡന്റ് ഇഖ്ബാൽ വെളിയങ്കോട്, വനിത വിഭാഗം സെക്രട്ടറി ആഷ്ന അമീർ എന്നിവർ സംസാരിച്ചു.ബിലാൽ പാണക്കാട്, സി.വി. സൈഫർ, കെ. ഹാരിസ്, സാലിഹ് ഉസ്മാൻ, അബൂബക്കർ ഷാഫി, നൗഫൽ മാറഞ്ചേരി, ഷബീർ മാറഞ്ചേരി, ദീപക് നന്നംമുക്ക്, കെ. ആസിഫ്, വി.പി. അമീർ, പി.ടി. ആസിഫ്, ഹംസ കോയ, സിറാജ്, സാജിത, അർഷീന, മുഹ്സിന, ജസീന റിയാസ്, റമീന, ഫസ്ന എന്നിവർ നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ ആർ.വി. ഫൈസൽ സ്വാഗതവും ദമ്മാം കമ്മിറ്റി സെക്രട്ടറി ഖലീൽ റഹ്മാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

