പി.സി.ഡബ്ല്യു.എഫ് രക്തദാന ക്യാമ്പ്
text_fieldsപി.സി.ഡബ്ല്യു.എഫ് റിയാദ് കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. ഖാലിദ് സംഘടനക്കുള്ള ഉപഹാരം സമ്മാനിക്കുന്നു
റിയാദ്: പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പി.സി.ഡബ്ല്യു.എഫ്) റിയാദ് കമ്മിറ്റി ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്റ് സുഹൈൽ മക്തും അധ്യക്ഷതവഹിച്ചു. ഒരു തുള്ളി രക്തത്തിന് ഒരു ജീവൻ നൽകാൻ കഴിയുമെങ്കിൽ അത് നൽകുക അതാണ് ഏറ്റവും വലിയ പുണ്യം എന്ന് ഓർമപ്പെടുത്തി ആശുപത്രി ഐ.സി.യു അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. രമേശ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. ഖാലിദിനുള്ള ഉപഹാരം രക്ഷധികാരി ഷംസു പൊന്നാനി സമ്മാനിച്ചു. സംഘടനക്കുള്ള ഉപഹാരം ഡോ. ഖാലിദിൽനിന്ന് പ്രസിഡന്റ് അൻസാർ നൈതല്ലൂർ ഏറ്റുവാങ്ങി.
ആശുപത്രിക്കുള്ള ഉപഹാര സമർപ്പണം ജനസേവനം ചെയർമാൻ എം.എ. ഖാദർ നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ആയിഷ ഖാദറിനുള്ള ഉപഹാരം ട്രഷറർ ഷമീർ മേഘ സമ്മാനിച്ചു. ബ്ലഡ് കളക്ഷന് നേതൃത്വം നൽകിയ ആശുപത്രി ജീവനക്കാർക്കുള്ള ഉപഹാരം വൈസ് പ്രസിഡന്റ് അസ്ലം കളക്കര, മീഡിയ കൺവീനർ മുജീബ് ചങ്ങരംകുളം, ഐ.ടി ചെയർമാൻ സംറൂദ് എന്നിവർ കൈമാറി. രക്ഷാധികാരി ബക്കർ കിളിയിൽ, ഐ.ടി കൺവീനർ അൽത്താഫ് കളക്കര, ജനസേവനം കൺവീനർ അഷ്കർ വി. സാഫിർ എന്നിവർ നേതൃത്വം നൽകി.
നൂറിൽപരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. സെക്രട്ടറി ആസിഫ് മുഹമ്മദ് സ്വാഗതവും സോഷ്യൽ മീഡിയ കൺവീനർ ലബീബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

