പി.സി.എഫ് ജിദ്ദ പൊന്നാനി മണ്ഡലം കമ്മിറ്റി ഭാരവാഹികൾ
text_fieldsഷമീർ പാവിട്ടപ്പുറം, നിസാർ വളവ് , മൊയ്ദീൻ ഷാ
ജിദ്ദ: പി.സി.എഫ് പൊന്നാനി മണ്ഡലം കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട യോഗം പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫറലി ദാരിമി ഉദ്ഘാടനം ചെയ്തു. അധികാരവും പണാധിപത്യവും ആൾബലവും ഉള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഫാഷിസത്തിനെതിരെ പൊരുതാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് ഇന്ത്യ എത്തി നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പി.സി.എഫ് പൊന്നാനി മണ്ഡലം പ്രസിഡൻറ് ഷമീർ പാവിട്ടപ്പുറം അധ്യക്ഷത വഹിച്ചു.
പി.ഡി.പി മലപ്പുറം ജില്ല വൈസ്പ്രസിഡൻറ് അഷ്റഫ് പൊന്നാനി, മലപ്പുറം ജില്ല വെൽഫെയർ ബോർഡ് ചെയർമാൻ ഷാഹിർ മൊറയൂർ, മലപ്പുറം ജില്ല പി.സി.എഫ് സെക്രട്ടറി യു.കെ. സിദ്ദീഖ്, പി.ഡി.പി പൊന്നാനി മണ്ഡലം പ്രസിഡൻറ് ഇസ്മാഈൽ പുതുപൊന്നാനി, പി.സി.എഫ് ജില്ല കൗൺസിൽ അംഗങ്ങളായ സക്കീർ, സുൽത്താൻ, റസാഖ് മാറഞ്ചേരി, ഫസൽ അബു തുടങ്ങിയവർ സംസാരിച്ചു. പൊന്നാനി മണ്ഡലം സെക്രട്ടറി നിസാർ വളവ് സ്വാഗതവും മൊയ്ദീൻഷാ നന്ദിയും പറഞ്ഞു.
പുതിയ മണ്ഡലം ഭാരവാഹികൾ: ഷമീർ പാവിട്ടപ്പുറം (പ്രസി.), ഗഫൂർ നന്നമുക്ക്, യൂസഫ് വെളിയങ്കോട് (വൈസ് പ്രസി.), നിസാർ വളവ് (ജന. സെക്ര.), സക്കീർ പൊന്നാനി, ഷമീർ പുതിയിരുത്തി (ജോ. സെക്ര.), മൊയ്ദീൻ ഷാ (ട്രഷ.), ശക്കീർ സുൽത്താൻ പാവിട്ടപ്പുറം, റസാഖ് മാറഞ്ചേരി, ഫസൽ അബു വെളിയങ്കോട് (ജില്ലാ കൗൺസിൽ അംഗങ്ങൾ), ബാദുഷ മാറഞ്ചേരി, ഹംസ പൊന്നാനി, ആസിഫ് പെരുമ്പടപ്പ്, സുധീർ മാറഞ്ചേരി (മണ്ഡലം എക്സിക്യൂട്ടിവ് അംഗങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

