പി.സി.എഫ് കൺവെൻഷനും യു.കെ. അബ്ദുറഷീദ് അനുസ്മരണവും
text_fieldsപി.സി.എഫ് റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷനിൽനിന്ന്
റിയാദ്: പീപ്ൾസ് കൾചറൽ ഫോറം (പി.സി.എഫ്) റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തക കൺവെൻഷനും പി.ഡി.പി വൈസ് ചെയർമാനായിരുന്ന യു.കെ. അബ്ദുറഷീദ് അനുസ്മരണ യോഗവും സംഘടിപ്പിച്ചു. റിയാദ് സുലൈമാനിയ മലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡൻറ് അലി പാറമ്മൽ അധ്യക്ഷത വഹിച്ചു.
നാഷനൽ കമ്മിറ്റിയംഗം നജ്മുദ്ദീൻ പൊൻമുണ്ടം യോഗം ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹലീം മൗലവി അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുന്നാസിർ മഅ്ദനിക്ക് എന്നും താങ്ങും തണലുമായിരുന്നു യു.കെ. അബ്ദുറഷീദ് എന്ന് അദ്ദേഹം അനുസ്മരിച്ചു.
പി.ഡി.പി രൂപവത്കരിച്ചശേഷം കുന്നത്തൂർ മണ്ഡലം പ്രസിഡൻറ്, കൊല്ലം ജില്ല പ്രസിഡൻറ്, സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് ചെയർമാൻ തുടങ്ങി പല ചുമതലകളും വഹിച്ചിട്ടുള്ള അദ്ദേഹം ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ താലൂക്ക് പ്രസിഡൻറ് കൂടിയായിരുന്നു. ലത്തീഫ് പാലക്കാട് പ്രതിജ്ഞ ചൊല്ലി. സിദ്ദീഖ് സഖാഫി മഞ്ഞപ്പെട്ടി, ശിഹാബ് വളാഞ്ചേരി, സലാം മലസ്, സുബൈർ കൊടുങ്ങല്ലൂർ, ഹാരിസ് മണ്ണഞ്ചേരി, നവാസ് ഇസ്മാഇൗൽ, നവാസ് കരുനാഗപ്പള്ളി, അമീറലി ഒഴൂർ, സുലൈമാൻ വാഴയൂർ, റഷീദ് താമരക്കുളം, അബൂട്ടി തുടങ്ങിയവർ സംസാരിച്ചു. ഹംസ പൊന്നാനി സ്വാഗതവും സലാം നീരോൽപാലം നന്ദിയും പറഞ്ഞു. നസീർ കൂട്ടിലങ്ങാടി, റാഫി പുലാമന്തോൾ, ജലീൽ ചവറ, നിസാമുദ്ദീൻ, റിയാസ്, ഷഫീഖ്, ഹഖീം, സിയാദ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

