പി.സി. ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യണം -സൗദി ഐ.എം.സി.സി
text_fieldsറിയാദ്: കേരളത്തിൽ നിരന്തരം വിദ്വേഷ പ്രസംഗം നടത്തി സ്പർദ്ദ ഉണ്ടാക്കാനും അതുവഴി രാഷട്രീയ മുതലെടുപ്പിനും ശ്രമിക്കുന്ന പി.സി. ജോർജിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഐ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് യോഗം പ്രമേയത്തിലൂടെ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.
വിദ്വേഷ പ്രസംഗം നടത്തിയിട്ട് കോടതിയിൽ കയറിയിറങ്ങി ജാമ്യം നേടാനുള്ള ശ്രമം ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിൽ ഇനിയും അറസ്റ്റ് വൈകിപ്പിക്കുന്നത് തീർത്തും പ്രതിഷേധാർഹമാണന്ന് യോഗം വിലയിരുത്തി. ആസന്നമായ റമദാൻ മാസത്തിൽ കൂടുതൽ പ്രദേശങ്ങളിൽ വിപുലമായി റിലീഫ് പ്രവർത്തനം നടത്തുവാൻ യോഗം പ്രവിശ്യ കമ്മിറ്റികൾക്ക് നിർദേശം നൽകാനും ഏപ്രിൽ ആദ്യവാരം റിയാദിൽ സംസ്ഥാന നേതാക്കളെ പങ്കെടുപ്പിച്ച് നാഷനൽ കൗൺസിൽ ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു.
നാഷനൽ വൈസ് പ്രസിഡന്റ് തൈപ്പറമ്പിൽ എസ്. സജിമോൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡന്റ് സഈദ് കള്ളിയത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹനീഫ് അറബി ദമ്മാം സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി റാഷിദ് കോട്ടപ്പുറം നന്ദിയും പറഞ്ഞു. ട്രഷറർ സൈനുദ്ധീൻ അമാനി പ്രമേയം അവതരിപ്പിച്ചു.
ഇസ്ഹാഖ് തയ്യിൽ, മുഹമ്മദ് ഗസ്നി, സാദിഖ് ഇരിക്കൂർ, ഇർഷാദ് കളനാട്, എസ്.എ. ഹാരിസ്, ഇക്ബാൽ റിയാദ്, അഫ്സൽ കാട്ടാമ്പള്ളി, ഹാഷിം ചെങ്ങാനായി, ഷിഹാബ് വടകര, റസാഖ് പടനിലം, അബ്ബാസ് മവ്വൽ, റഷീദ് ഹാഇൽ, ഹമീദ് ജിദ്ദ, അബ്ബാസ് ബേക്കൽ, റഷീദ് ഇരിക്കൂർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

