പി.ബി അബ്്ദുൽ റസാഖ് അനുസ്മരണം
text_fieldsജിദ്ദ: വിട പറഞ്ഞ മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.എയുമായ പി.ബി അബ്്ദുൽ റസാഖിെൻറ ജനാസ നമസ്കാരവും അനുശോചന യോഗവും കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി, കാസർകോട് ജില്ല കെ.എം.സി.സി, എസ്.വൈ.എസ് കാസർകോട് ജില്ല, കെ.എം.സി.സി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ അന്‍വര്‍ ചേരങ്കൈ അധ്യക്ഷത വഹിച്ചു. മുസ്തഫ ബാഖവി ഊരകം പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.
അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, അബ്്ദുല്ല ഫൈസി, അബൂബക്കര്‍ ദാരിമി ആലംപാടി, പി.വി മുസ്തഫ, സി.കെ റസാക്ക് മാസ്റ്റര്‍, സി.ഒ.ടി അസീസ്, വി.പി അബ്്ദുറഹ്മാൻ കോഴിക്കോട്, അബ്്ദു പാലേരി, നാസര്‍ എടവനക്കാട്, ഹസ്സന്‍ ബത്തേരി, ഇബ്രാഹീം ഇബ്ബു മഞ്ചേശ്വരം, അബ്്ദുല്ല ഹിറ്റാച്ചി, ലത്തീഫ് മുസ്ലിയാരങ്ങാടി, മജീദ് പുകയൂര്‍, ബഷീര്‍ ചിത്താരി, കാദര്‍ ചെര്‍ക്കള, കെ.എം ഇര്‍ഷാദ് എന്നിവര്‍ അനുസ്മരിച്ചു. ജലീല്‍ ബേര്‍ക്ക നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
