Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightചെ​ങ്ക​ട​ൽ തീ​ര​ത്തെ...

ചെ​ങ്ക​ട​ൽ തീ​ര​ത്തെ ഷൂ​ശ ദ്വീ​പി​ൽ പ​വി​ഴ പാ​ർ​ക്ക്​

text_fields
bookmark_border
ചെ​ങ്ക​ട​ൽ തീ​ര​ത്തെ ഷൂ​ശ ദ്വീ​പി​ൽ പ​വി​ഴ പാ​ർ​ക്ക്​
cancel

ജി​ദ്ദ: 'നി​യോം'​ന​ഗ​ര​ത്തി​ലെ ചെ​ങ്ക​ട​ൽ തീ​ര​ത്തെ ഷൂ​ശ ദ്വീ​പി​ൽ പ​വി​ഴ പാ​ർ​ക്ക്​​നി​ർ​മി​ക്കു​ന്നു. കി​ങ്​ അ​ബ്​​ദു​ല്ല സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ടെ​ക്​​നോ​ള​ജി സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പാ​ർ​ക്ക്​ നി​ർ​മി​ക്കു​ന്ന​തെ​ന്ന്​ ​നി​യോം ക​മ്പ​നി വ്യ​ക്ത​മാ​ക്കി. 'ഷൂ​ശ പ​വി​ഴ​ പാ​ർ​ക്ക്'​ എ​ന്ന പേ​രി​ലാ​ണ്​ അ​റി​യ​പ്പെ​ടു​ക.

പ​വി​ഴ​പ്പു​റ്റു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​നും പു​നഃ​സ്ഥാ​പി​ക്കു​ന്ന​തി​നും വി​ക​സി​പ്പി​ക്കു​ന്ന​തി​ലും ലോ​ക​ത്ത്​ മു​ൻ​നി​ര സ്ഥാ​ന​ത്ത്​ നി​യോം എ​ത്തു​മെ​ന്നും ക​മ്പ​നി അ​റി​യി​ച്ചു. സം​ര​ക്ഷ​ണ മാ​ർ​ഗ​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പു​തു​മ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ആ​ഗോ​ള കേ​ന്ദ്ര​മാ​യി​രി​ക്കും ഇ​ത്. പ​രി​സ്ഥി​തി​യി​ൽ താ​ൽ​പ​ര്യ​മു​ള്ള ശാ​സ്​​ത്ര​ജ്ഞ​ർ, ഗ​വേ​ഷ​ക​ർ, ടൂ​റി​സം പ്രേ​മി​ക​ൾ എ​ന്നി​വ​രെ സ്ഥ​ല​ത്തേ​ക്ക്​ ആ​ക​ർ​ഷി​ക്കു​ക​യും പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മാ​ണ്​.

ചെ​ങ്ക​ട​ലി​ലെ സ​മു​ദ്ര​ജീ​വി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം വ​ള​ർ​ത്തു​ന്ന​തും പ​ദ്ധ​തി​യ​ു​ടെ ഉ​ദ്ദേ​ശ്യ​മാ​ണ്. ചെ​ങ്ക​ട​ലി​ലെ ​ഷ​ൂ​ശ ദ്വീ​പി​ൽ മു​ന്നൂ​റി​ല​ധി​കം ഇ​നം പ​വി​ഴ​വും 1000 ഇ​നം മ​ത്സ്യ​ങ്ങ​ളും വ​സി​ക്കു​ന്നു​ണ്ട്. 2025ൽ ​പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ്​ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pazha Park on ShoesIsland on the Red Sea
Next Story