പയ്യന്നൂർ സൗഹൃദവേദി സത്താർ കായംകുളത്തെ അനുസ്മരിച്ചു
text_fieldsപയ്യന്നൂർ സൗഹൃദവേദി സംഘടിപ്പിച്ച സത്താർ കായംകുളം അനുശോചന സദസ്സിൽ
ശിഹാബ് കൊട്ടുകാട് സംസാരിക്കുന്നു
റിയാദ്: റിയാദിൽ സാമൂഹികപ്രവർത്തകനായിരുന്ന സത്താർ കായംകുളത്തിന്റെ വേർപാടിൽ പയ്യന്നൂർ സൗഹൃദ വേദി (പി.എസ്.വി) അനുശോചന സദസ്സ് സംഘടിപ്പിച്ചു.
ബത്ഹയിലെ അപ്പോളോ ഡിമോറോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡൻറ് സനൂപ് പയ്യന്നൂർ അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ്, ശിഹാബ് കൊട്ടുകാട്, പുഷ്പരാജ്, വിജയൻ നെയ്യാറ്റിൻകര, വി.ജെ. നസറുദ്ദീൻ, ജയൻ കൊടുങ്ങല്ലൂർ, നവാസ് വെള്ളിമാട്കുന്ന്, നാസർ ഹസൻകുഞ്ഞ്, നിഹ്മത്തുല്ല, മാത്യു ശുമൈസി, സാജു ജോർജ്, ഷിബു ഉസ്മാൻ, ചന്ദ്രസേനൻ, സാബു, നിഹാസ് പാനൂർ, അഷറഫ്, ജയൻ, നാസർ കല്ലറ എന്നിവർ സംസാരിച്ചു.
മുൻ പ്രവാസി സാമൂഹികപ്രവർത്തകരായിരുന്ന നാസർ കാരന്തൂർ, അഷ്റഫ് വടക്കെവിള, നവാസ്ഖാൻ പത്തനാപുരം, അഡ്വ. മുരളീധരൻ എന്നിവരുടെ അനുശോചന വിഡിയോയും സത്താർ കായംകുളത്തിന്റെ സാമൂഹിക ഇടപെടലിന്റെ വിവിധ ദൃശ്യങ്ങളും ഉൾപ്പെടുത്തി സഫീർ വണ്ടൂർ തയാറാക്കിയ ഡോക്യുമെൻററി പ്രദർശിപ്പിച്ചു.
മെംബർഷിപ് കോഓഡിനേറ്റർ ജഗദീപ്, ജോയിൻറ് ട്രഷറർ ജയദീപ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൽ ഖാദർ, റഫീഖ്, മുഹമ്മദ് കുഞ്ഞി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

