പയ്യന്നൂർ സൗഹൃദവേദി കുടുംബസംഗമം
text_fieldsപയ്യന്നുർ സൗഹൃദ വേദി കുടുംബസംഗമത്തിൽ പങ്കെടുത്തവർ
ദമ്മാം: പയ്യന്നുർ സൗഹൃദ വേദി കുടുംബസംഗമം അൽ ഖോബാർ അപ്സര ഓഡിറ്റോറിയത്തിൽ നടന്നു. 10, 12 ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് കാഷ് അവാർഡും ഫലകവും സമ്മാനിച്ചു.പുതുതായി അംഗത്വം എടുത്ത അംഗങ്ങളെ പരിചയപ്പെടുത്തി. പ്രവാസത്തിൽ 25 വർഷം പൂർത്തിയാക്കിയ മുതിർന്ന അംഗങ്ങളെ ആദരിച്ചു. ദീർഘകാലത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കൃഷ്ണൻ പള്ളിക്കരക്ക് യാത്രയയപ്പു നൽകി. സാംസ്കാരിക സമ്മേളനം അഹ്മദാബാദ് വിമാന അപകടത്തിൽ മരിച്ച എല്ലാവർക്കും ആദരാഞ്ജലി അർപ്പിച്ചു.
മൗനപ്രാർഥന നടത്തി. പ്രസിഡന്റ് അനിൽ കുമാർ അധ്യക്ഷതവഹിച്ചു. രക്ഷധികാരി സുരേന്ദ്രൻ പയ്യന്നുർ ഉദ്ഘാടനം ചെയ്തു. വിവിധ കലാപരിപാടികൾ അരങ്ങേറി. ഗെയിം പരിപാടികൾക്ക് ബിനു തോമസ്, മാത്യു, സി.വി. ശ്രീകാന്ത് എന്നിവർ നേതൃത്വം നൽകി. ജോയന്റ് സെക്രട്ടറി രാഹുൽ കുന്നുമ്മൽ, ജനറൽ കൺവീനർ വിമൽരാജ് കനായി, വിനായക്, അനിൽ കുമാർ, സന്ധ്യ രാഹുൽ, ഗിരീഷ് എള്ളത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

