പയ്യന്നൂർ സൗഹൃദ വേദി 2026 കലണ്ടർ പ്രകാശനം ചെയ്തു
text_fieldsപയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്ററിന്റെ 2026 വർഷത്തെ കലണ്ടർ പ്രകാശനം ചെയ്തപ്പോൾ
റിയാദ്: പയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്ററിന്റെ 2026 വർഷത്തെ കലണ്ടർ പ്രകാശനവും പുതുവത്സര ആഘോഷ സംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മലസിലെ ചെറീസ് റെസ്റ്റാറന്റിൽ നടന്ന ചടങ്ങിൽ പ്രവാസ ലോകത്തെ പയ്യന്നൂർ നിവാസികളുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ചടങ്ങിൽ പ്രസിഡന്റ് സനൂപ് കുമാർ അധ്യക്ഷതവഹിച്ചു. സംഘടനയുടെ 2026-ലെ കലണ്ടർ സനൂപ് കുമാർ എം.പി. സുഗുണന് നൽകി പ്രകാശനം ചെയ്തു.
പുതുവത്സരാഘോഷത്തിൽ മുഖ്യ രക്ഷാധികാരി കെ.പി. അബ്ദുൽ മജീദ് പുതുവത്സര സന്ദേശം നൽകി. തുടർന്ന് കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും അംഗങ്ങൾ പുതുവർഷം ആഘോഷിച്ചു. വേദിയുടെ ഭാവി പരിപാടികളെക്കുറിച്ചും അംഗങ്ങൾക്കായി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ഇൻഷുറൻസ് പദ്ധതികളെക്കുറിച്ചും ചടങ്ങിൽ വിശദമായ ചർച്ചകൾ നടന്നു.
സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി മെമ്പർഷിപ് കാമ്പയിനും ചടങ്ങിൽ ചർച്ചയായി. ശ്രീനി കൊറോം, എൻ.ടി. അഷ്റഫ്, സുരേന്ദ്രൻ, മഹ്റൂഫ്, എം.പി. അബ്ദുൽ വഹാബ്, സുബൈർ ഇസ്മാഈൽ, അബ്ദുൽ ഖാദർ, അബ്ദുൽ റഹ്മാൻ, എൻ.കെ. ബഷീർ, അഭിനവ്, പ്രിയ സനൂപ്, ശരണ്യ ശ്രീനി എന്നിവർ ചടങ്ങിൽ സംസാരിച്ചു. എക്സിക്യൂട്ടീവ് അംഗം ബി.പി. അശോകൻ സ്വാഗതവും മെമ്പർഷിപ് കൺവീനർ പി. ജഗദീപ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

