പയ്യന്നൂർ സൗഹൃദവേദി ഏകദിന ക്രിക്കറ്റ് ടൂർണമെൻറ്
text_fieldsദേശീയദിനത്തിൽ പയ്യന്നൂർ സൗഹൃദവേദി സംഘടിപ്പിച്ച ഏകദിന ക്രിക്കറ്റ് ടൂർണമെൻറിൽ പങ്കെടുത്തവർ
ദമ്മാം: 91ാം ദേശീയ ദിനാഘോഷങ്ങളിൽ പങ്കുചേർന്ന് പയ്യന്നൂർ സൗഹൃദ വേദി ദമ്മാം ഘടകം സ്പോർട്സ് ക്ലബ് ഏകദിന നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെൻറ് സംഘടിപ്പിച്ചു. ദമ്മാം ജവാസത്ത് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഏകദിന മത്സരങ്ങളിൽ ദമ്മാം ടൗൺ നവോദയ ക്രിക്കറ്റ് ക്ലബ്, എച്ച്.സി.സി, സ്ട്രൈഡേഴ്സ്, പി.എസ്.വി സ്പോർട്സ് ക്ലബ് എന്നീ ടീമുകൾ പങ്കെടുത്തു.
സൗദി ദേശീയഗാനത്തോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങിൽ രക്ഷാധികാരി കെ.പി. സുരേന്ദ്രൻ, സ്പോർട്സ് ക്ലബ് സെക്രട്ടറി സി.പി. രാജീവ്, ക്രിക്കറ്റ് ക്ലബ് മാനേജർ എം.വി. അനിൽ കുമാർ എന്നിവർ സംസാരിച്ചു. സൗഹൃദവേദി ജനറൽ സെക്രട്ടറി ശ്രീകാന്ത് വാരണാസി സ്വാഗതം പറഞ്ഞു. ഫൈനൽ മത്സരത്തിൽ സ്ട്രൈഡേഴ്സ് ജേതാക്കളും ദമ്മാം ടൗൺ നവോദയ ക്രിക്കറ്റ് ക്ലബ് റണ്ണേഴ്സപ്പുമായി. ടീം സ്ട്രൈഡേഴ്സിെൻറ ലബീബ് മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.
സൗഹൃദ വേദി പ്രസിഡൻറ് കെ.വി. അനീഷ് സമ്മാനവിതരണം നടത്തി. ജേതാക്കളുടെ ട്രോഫി ശ്രീകാന്ത്, റണ്ണേഴ്സിനുള്ള ട്രോഫി സി.പി. രാജീവ്, മാൻ ഓഫ് ദ മാച്ചിനുള്ള ട്രോഫി ക്രിക്കറ്റ് ക്ലബ് കോഓഡിനേറ്റർ ഗിരീഷും ചേർന്ന് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

