Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനമസ്കാരത്തിനിടെ...

നമസ്കാരത്തിനിടെ ഹൃദയാഘാതം; പയ്യന്നൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
shahul hameed haji death
cancel

ദുബൈ: നമസ്കാരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന്​ പയ്യന്നൂർ സ്വദേശി ദുബൈയിൽ നിര്യാതനായി. പയ്യന്നൂർ പെടേന സ്വദേശിയായ ശാഹുൽ ഹമീദാ(50)ണ്​ മരിച്ചത്​. ദുബൈ ദേര നാസർ സ്കയറിലെ ഇസ്റ്റിഗ പള്ളിയിൽ ശനിയാഴ്ച ദുഹർ നമസ്കാരം നിർവഹിക്കുമ്പോഴാണ്​ ഹൃദയാഘാതം സംഭവിച്ചത്​.

നാസർ സ്ക്വയറിൽ കഫ്റ്റീരിയ നടത്തിവരികയായിരുന്നു ഇദ്ദേഹം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചുവരികയാണ്. ഞായറാഴ്ച വൈകീട്ട് 3.30ന്​ സോനാപ്പൂർ എംബാമിങ് സെന്ററിൽ മയ്യത്ത് നിസ്‌കാരം നടക്കുമെന്നും തുടർന്ന് രാത്രി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - Payyannur native passes away in Dubai
Next Story