പയ്യപറമ്പ് പ്രവാസി കൂട്ടായ്മ ഇഫ്താർ സംഗമം
text_fieldsപയ്യപറമ്പ് പ്രവാസി കൂട്ടായ്മ ഭാരവാഹികൾ
ജിദ്ദ: പാണ്ടിക്കാട് പയ്യപറമ്പ് പ്രവാസി കൂട്ടായ്മയുടെ ഇഫ്താർ മീറ്റും വാർഷിക ജനറൽ ബോഡി യോഗവും ഷാറാ ഹിറാ വുഡ് ലാൻഡ് റസ്റ്റാറന്റിൽ നടന്നു. ജനറൽ ബോഡി കെ.കെ. റഷീദ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫഹദ് അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ ക്ഷേമം ലക്ഷ്യം വെച്ച് നടപ്പാക്കിയ സുരക്ഷാ ഫണ്ടിന്റെ അവലോകനം വി.പി. നൗഷാദ് അവതരിപ്പിച്ചു. ഭാരവാഹികൾ: ഇ.കെ. ഫഹദ് (പ്രസി), കെ. നൗഷാദ്, എൻ. വാഹിദ് (വൈസ് പ്രസി), എൻ.വി. നൗഷാദ് (സെക്ര), എൻ.വി. നൗഷാദ് (ജോ. സെക്ര), വി.പി. ഹാരിസ് (ട്രഷ), വി.പി. നൗഷാദ് (സുരക്ഷ ഫണ്ട് കൺ), സകരിയ പൊറ്റയിൽ, മാനു പൊറ്റയിൽ, വി.പി. അൻവർ, കെ.ടി. അൻവർ, എൻ.വി. മാനുപ്പ, അഷ്റഫ് പൊറ്റയിൽ, വി.പി. ബാബു (രക്ഷാധികാരികൾ).

