റിയാദിൽ ‘പായസപ്പെരുമ’ പായസ മത്സരവും ആഘോഷ രാവും നാളെ
text_fieldsറിയാദ്: മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റ്, ഗൾഫ് മാധ്യമം, വിനോദ മാധ്യമ പങ്കാളിയായ ‘മീ ഫ്രണ്ട്’ എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന ‘പായസപ്പെരുമ’ പായസ മത്സരവും അതിനോടനുബന്ധിച്ചുള്ള വർണാഭമായ കലാ-വിനോദ പരിപാടികളും നാളെ (സെപ്റ്റംബർ മൂന്ന്, വ്യാഴാഴ്ച) നടക്കും. റിയാദ് ഫ്ലമിംഗോ മാളിലെ മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റിൽ വെച്ച് രാത്രി എട്ട് മുതലാണ് പരിപാടികൾ അരങ്ങേറുന്നത്.
പ്രവാസി വെൽഫെയർ റിയാദ് ഘടകത്തിെൻറ പിന്തുണയോടെ ഒരുങ്ങുന്ന ഈ വമ്പൻ പാചക-കലാ പരിപാടിയിലെ പ്രധാന ആകർഷണമായ പായസമത്സരത്തിൽ നിരവധി പേരാണ് പാചകവൈദഗ്ധ്യം മാറ്റുരക്കുന്നത്. പ്രവാസി മലയാളികൾക്കിടയിലെ പാചക നൈപുണ്യവും കലാവാസനകളും പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന മത്സരത്തിൽ മികച്ച വിജയികൾക്ക് വൻതുകയുടെ കാഷ് അവാർഡുകളാണ് ഒരുക്കിയിട്ടുള്ളത്. ഒന്നാം സമ്മാനമായി 1500 സൗദി റിയാലും, രണ്ടാം സമ്മാനമായി 1000 സൗദി റിയാലും, മൂന്നാം സമ്മാനമായി 500 സൗദി റിയാലും വിജയികൾക്ക് ലഭിക്കും.
കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന മനോഹര ഗാനമേള, കുട്ടികളുടെ ഗ്രൂപ്പ് ഡാൻസ്, മാപ്പിളത്തനിമ വിളിച്ചോതുന്ന പരമ്പരാഗത ഒപ്പന, മെഹ്ഫിൽ മുട്ടിപ്പാട്ട് എന്നിവയും ഇതോടൊപ്പം അരങ്ങേറും. കൂടാതെ, കുടുംബങ്ങൾക്കായി രസകരമായ ഫണ്ണി ഗെയിമുകളും ആക്റ്റിവേഷൻ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഗെയിമുകളിൽ വിജയിക്കുന്നവർക്കായി ആകർഷകമായ നിരവധി സമ്മാനങ്ങളും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവേശനം പൂർണമായും സൗജന്യമായിരിക്കും. മറക്കാനാവാത്ത ഒരു സായാഹ്നം ആസ്വദിക്കാനായി കുടുംബസമേതം ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

