പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയക്ക് ജിദ്ദ ചാപ്റ്റർ കമ്മിറ്റി രൂപവത്‌കരിച്ചു
text_fieldsഅബൂബക്കർ അരിമ്പ്ര (ചെയർ.), സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ (പ്രസി), അഷ്‌റഫ് മുല്ലപ്പള്ളി (ജന.സെക്ര), മുജീബ് പൂന്താനം (ട്രഷ),
ജിദ്ദ: ദക്ഷിണേന്ത്യയിലെ പ്രശസ്ത ഇസ് ലാമിക സ്ഥാപനമായ മലപ്പുറം പട്ടിക്കാട് ജാമിഅ അറബിയക്ക് ജിദ്ദ ചാപ്റ്റർ കമ്മിറ്റി രൂപവത്‌കരിച്ചു. സ്ഥാപനത്തിന്റെ പൂർവ വിദ്യാർഥികൾ, അഭ്യുദയകാംക്ഷികൾ, സമൂഹത്തിലെ പ്രമുഖർ എന്നിവരുടെ സംയുക്ത യോഗം ജിദ്ദയിൽ ഒരുമിച്ചുകൂടി.
വിവിധ തലങ്ങളിൽ ജാമിഅയെ സഹായിക്കുക എന്ന ദൗത്യം കൂട്ടായി പൂർത്തിയാക്കാൻ യോഗത്തിൽ തീരുമാനിച്ചു. പതിറ്റാണ്ടുകളായി അക്കാദമിക് മികവും ആത്മീയ പ്രബുദ്ധതയും വളർത്തിയെടുക്കുന്ന അറിവിന്റെ ഒരു ദീപസ്തംഭമാണ് ജാമിഅ അറബിയായെന്ന് യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. ചരിത്രപരമായ ഒരു പ്രഖ്യാപനത്തിൽ ജാമിഅ അറബിയ സ്വകാര്യ സർവകലാശാല സ്ഥാപിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ച സന്ദർഭത്തിൽ എല്ലാവരുടെയും നല്ല സഹകരണം വേണ്ടതുണ്ടെന്നും യോഗത്തിലെ ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വിവിധ മേഖലകളിലുള്ള എല്ലാവരെയും ഉൾപ്പെടുത്തിയാണ് ജാമിഅ ജിദ്ദ ചാപ്റ്റർ രൂപവത്‌കരിച്ചതെന്ന് സംഘാടകർ പറഞ്ഞു. ജിദ്ദ ശറഫിയയിൽ ചേർന്ന യോഗത്തിൽ അബൂബക്കർ അരിമ്പ്ര അധ്യക്ഷതവഹിച്ചു. സയ്യിദ് ഉബൈദുല്ല തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ മുഖ്യപ്രഭാഷണം നടത്തി. റഷീദ് ഫൈസി നാട്ടുകൽ ( ജാമിഅ പി.ആർ.ഒ) ജാമിഅയുടെ നാൾവഴികൾ വിശദീകരിച്ചു. അഷ്റഫ് മുല്ലപ്പള്ളി നന്ദി പറഞ്ഞു.
ജിദ്ദ ചാപ്റ്റർ കമ്മിറ്റി ഭാരവാഹികൾ : അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ (മുഖ്യ രക്ഷാധികാരി), അബൂബക്കർ അരിമ്പ്ര (ചെയർ .), സയ്യിദ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ (പ്രസി.), അഷ്‌റഫ് മുല്ലപ്പള്ളി (ജന.സെക്ര.), മുജീബ് പൂന്താനം (ട്രഷ.), ബഷീർ മാസ്റ്റർ പനങ്ങാങ്ങര (വർക്കിംഗ് സെക്ര.), മുസ്തഫ കോഴിശ്ശേരി (ഓർഗനൈസിംഗ് സെക്ര.), മുഹമ്മദലി മുസ് ലിയാർ, ജമാൽ ഫൈസി അഞ്ചച്ചവിടി, മുഹമ്മദ് ബാബു പറമ്പൂർ, സുഹൈൽ ഹുദവി കൊളപ്പറമ്പ് (വൈസ് പ്രസി.), റഫീഖ് കൂളത്ത്, ഫിറോസ് പരതക്കാട്, ജാഫർ ഫൈസി കാളാവ്, ഇഖ്ബാൽ വേങ്ങൂർ (ജോ: സെക്ര.), അബ്ദുൽ ലത്തീഫ് കാപ്പിൽ, ഉണ്ണീൻ ഹാജി തിരൂർക്കാട് , കെ.പിഎ. റഹ്മാൻ ഹാജി കൊണ്ടോട്ടി, ഹാഫിസ് അൻവർ മൗലവി കാപ്പ് (വൈസ് ചെയർ .), അഹ്മദ് പാളയാട്ട്, സി.കെ റസാക്ക് മാസ്റ്റർ ഒതുക്കുങ്ങൽ , വി.പി മുസ്തഫ , അബ്ദുല്ലത്തീഫ് കളരാന്തിരി, ഇസ്മാഈൽ മുണ്ടക്കുളം (ഉപദേശകസമിതി അംഗങ്ങൾ), സിദ്ദീഖ് ഒളവട്ടൂർ, ഷൗക്കത്ത് ഒഴുകൂർ, നാസർ മച്ചിങ്ങൽ, അൻവർ ഫൈസി കാഞ്ഞിരപ്പുഴ, ലത്തീഫ് മുസ്ലിയാരങ്ങാടി, സുബൈർ വട്ടോളി,ഹാഫിസ് ഫൈസി, ഇസ്മാഈൽ മുണ്ടുപറമ്പ്, ഇസ്‌ഹാഖ് (നാണി) മാഷ്, മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ഇല്യാസ് കല്ലിങ്ങൽ, അഷ്‌റഫ് താഴെക്കോട്, സൈനുദ്ധീൻ ഫൈസി പൊന്മള, ഷാനവാസ് നെമ്മിനി, സാബിൽ മമ്പാട്, അബു കട്ടുപ്പാറ, മൂസ പട്ടത്ത് (ഓപ്പറേഷൻ ടീം അംഗങ്ങൾ), ഷാനവാസ് നെന്മിനി, നാസർ മമ്പുറം, ഉമർ കരുവാരകുണ്ട്, അബ്ദുൽ മുത്തലിബ്, നൗഫൽ, അബ്ദുറസാഖ്, കുഞ്ഞുമൊയ്തീൻ, സൈനുൽ ആബിദ്, റാഫി, പി.കെ മുസ്തഫ, ഹംസ കുട്ടി, മൻസൂർ പുളിക്കൽ, നാസർ പച്ചീരി, ഷംസുദ്ദീൻ, മെഹബൂബ്, അബ്ദുൽ ജലീൽ (എക്സിക്യൂട്ടീവ് അംഗംങ്ങൾ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

