ദമ്മാമിൽ ചരിത്രം രചിച്ച് പട്ടാമ്പി കൂട്ടായ്മ
text_fieldsപട്ടാമ്പി കൂട്ടായ്മ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ലുലു മാളിൽ സംഘടിപ്പിച്ച പരിപാടി
ദമ്മാം: പട്ടാമ്പി കൂട്ടായ്മ അഞ്ചാമത് വാർഷികം ലുലുമാളിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. ജനബാഹുല്യം ദമ്മാമിന്റെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം രചിച്ചതായി ദമ്മാമിലെ ഇതര രാഷ്ട്രിയ, സാമൂഹിക, സാംസ്കാരിക സംഘടനാ ഭാരവാഹികൾ അഭിപ്രായപ്പെട്ടു. അഞ്ചു വർഷങ്ങളിൽ ആഘോഷങ്ങൾ തങ്ങളിൽ ഒതുങ്ങിനിന്നിരുന്നെങ്കിൽ കൂട്ടായ്മയെ ദമ്മാം പൊതു സാമൂഹത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നതിനായാണ് ലുലുമാളിൽ പരിപാടി സംഘടിപ്പിച്ചതെന്നും അതിൽ താങ്കൾ നൂറു ശതമാനം വിജയിച്ചതായും തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള എല്ലാ ജില്ലകളിൽ നിന്നും ജനപങ്കാളിത്തം ഉണ്ടായതായും ഭാരവാഹികൾ അറിയിച്ചു.
രണ്ട് പതിറ്റാണ്ടു മുമ്പ് താൻ പാടിയ 'നെഞ്ചിനുള്ളിൽ നീയാണ് ഫാത്തിമാ' എന്ന ഗാനവുമായി താജുദ്ദീൻ വടകര എത്തി. സോഷ്യൽ മീഡിയ വൈറൽ ഫാമിലി നിഷാദും കുടുംബവും മെലഡിയും ഫാസ്റ്റ് നമ്പറും കോർത്തിണക്കി ഗാനമാലപിച്ചു. വൈകീട്ട് നാല് മണിക്ക് വനിതാ വേദി ഒരുക്കിയ പായസ മത്സരത്തോടെ ആരംഭിച്ച ആഘോഷം ഏഴു മണിക്കൂർ പിന്നിട്ട് രാത്രി 11 മണിക്ക് അവസാനിച്ചു.
പരിപാടിക്ക് മൊയ്ദീൻ പട്ടാമ്പി, സക്കീർ പറമ്പിൽ, റിയാസ് പട്ടാമ്പി, അൻവർ പതിയിൽ, കെ.പി റസ്സാക്, ഷാഹിദ് വിളയൂർ, മാസിൽ പട്ടാമ്പി, നിസ്സാർ പട്ടാമ്പി, താഹിർ വല്ലപ്പുഴ, ഷാഹിദ്, നാഹിദ് സബ്രി സൽമ ടീച്ചർ, ഷഹനാസ്, ഷെറിൻ ഷിഹാബുദീൻ, ആരിഫ ഷാഹിദ്, റഷീദാ അൻവർ രേവതി അഭിലാഷ്, ഹരി, അനീറ, ഷിറിൻ രതീഷ്, സഫ്വാൻ, റിയാസ്, അഭിലാഷ്, സബ്രി, നൗഷാദ് ഗ്രീൻ പാർക്ക്, സാലിഹ്, സുഫൈൽ, നാസ്സർ, ജിനേഷ്, സവാദ് എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

