പട്ടാമ്പി സ്വദേശി ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു.
text_fieldsജുബൈൽ: പാലക്കാട് പട്ടാമ്പി സ്വദേശി ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു. മേലേ പട്ടാമ്പി ജുമാ മസ്ജിദിനു പിൻവശം അടുകുറിശി വീട്ടിൽ മുഹമ്മദ് അബ്ദുറഹിമാൻ (65) ആണ് മരിച്ചത്. ജുബൈലിലെ താമസസ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അൽ മന ആശുപത്രിയിൽ എത്തിച്ചു വെങ്കിലും രക്ഷിക്കാനായില്ല. നാല് ദിവസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് ദമ്മാം അൽ മന ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
പരിശോധനയിൽ സാരമായ തകരാറ് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി നാട്ടിൽ പോകുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് അന്ത്യം. നാലുവർഷമായി ജുബൈലിൽ എം.സി.സി.എൽ കൺസ്ട്രക്ഷൻ കമ്പനിയിൽ സ്റ്റീൽ ഫിക്സർ ആയി ജോലിനോക്കി വരുകയായിരുന്നു.
25 വർഷമായി സൗദി യിലുള്ള അദ്ദേഹം റിയാദിലും ജോലി നോക്കിയിട്ടുണ്ട്. ജുബൈൽ അൽ-മന ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ഒരുക്കങ്ങൾ കെ.എം.സി.സി നേതാക്കളുടെ നേതൃത്വത്തിൽ തുടങ്ങി. പിതാവ്:പരേതനായ അബ്ദുൾറഹ്മാൻ, മാതാവ്:ഫാത്തിമ.ഭാര്യ:റുഖിയ,മക്കൾ:അബ്ദുൽ റഹിം,റഹീന,റഫീഖ് (ദമ്മാം),റഫ്‌ന.
