പട്ടാമ്പി കൂട്ടായ്മ ലോഗോ പ്രകാശനം ചെയ്തു
text_fieldsപട്ടാമ്പി കൂട്ടായ്മയുടെ ലോഗോ ദമ്മാം മീഡിയ ഫോറം സെക്രട്ടറി അഷ്റഫ് ആളത്ത് പ്രകാശനം ചെയ്യുന്നു
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ പട്ടാമ്പിയുടെ സമീപപ്രദേശങ്ങളിലെ അംഗങ്ങളുടെ കൂട്ടായ്മയായ പട്ടാമ്പി കൂട്ടായ്മ ദമ്മാം ചാപ്റ്ററിെൻറ ലോഗോ ദമ്മാം മീഡിയ ഫോറം സെക്രട്ടറി അഷ്റഫ് ആളത്ത് പ്രകാശനം ചെയ്തു. റിയാസ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സക്കീർ പറമ്പിൽ, സി.എ. നൂർ തെക്കുമുറി, മൊയ്തീൻ മേലെ പട്ടാമ്പി, ഷാഹിദ് വിളയൂർ, നൗഷാദ് വടക്കുമുറി, ഹക്കീം വല്ലപ്പുഴ, നൗഷാദ് ഗ്രീൻപാർക്ക്, ഷഫീഖ് ശങ്കരമംഗലം, ജംഷാദ് കൈപ്പുറം എന്നിവർ ചടങ്ങിൽ സംസാരിച്ചു. പട്ടാമ്പി ഗവ.സംസ്കൃത കോളജിൽ നിന്നും റാങ്ക് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ കൂട്ടായ്മ അനുമോദിച്ചു.
റാങ്ക് ജേതാക്കൾക്കുള്ള ഉപഹാരങ്ങൾ പട്ടാമ്പി മുനിസിപ്പൽ ഓഫിസിൽെവച്ചു നടക്കുന്ന ചടങ്ങിൽ പട്ടാമ്പി നഗരസഭ ചെയർമാൻ കെ.എസ്.ബി.എ തങ്ങൾ വിതരണം ചെയ്യുന്നതായിരിക്കും. അനസ് കൊടലൂർ സ്വാഗതവും ഷബീർ ചൂണ്ടത്തൊടി നന്ദിയും പറഞ്ഞു.

