റിയാദിൽ ആവേശമായി ‘പേട്രിയറ്റ്’ മെഗാ ഫാൻസ് ഷോ
text_fieldsറിയാദിൽ സംഘടിപ്പിച്ച ‘പാട്രിയേറ്റ്’ സിനിമയുടെ മെഗാ ഫാൻസ് ഷോയിൽ പങ്കെടുത്തവർ
റിയാദ്: മമ്മൂട്ടി ഫാൻസ് വെൽഫെയർ അസോസിയേഷൻ ഇൻറർനാഷനൽ റിയാദ് കമ്മിറ്റിയും ചാക്കോച്ചൻ ലൗവേഴ്സ് ആൻഡ് ഫ്രണ്ട്സ് റിയാദും സംയുക്തമായി സംഘടിപ്പിച്ച ‘പേട്രിയറ്റ്’ സിനിമയുടെ മെഗാ ഫാൻസ് ഷോ റിയാദിലെ റീൽ സിനിമാസിൽ അരങ്ങേറി. രണ്ട് സമയങ്ങളിലായി നടന്ന ഷോയിൽ സിനിമാപ്രേമികളുടെ വലിയ പങ്കാളിത്തമാണ് ഉണ്ടായത്. വർത്തമാനകാലത്തും ഭാവിയിലും സമൂഹം അഭിമുഖീകരിക്കേണ്ടി വരുന്ന സങ്കീർണമായ വിഷയങ്ങളെ മനോഹരമായി ദൃശ്യവൽക്കരിച്ച മഹേഷ് നാരായണൻ ചിത്രം പ്രേക്ഷകർക്കിടയിൽ വൻ പ്രശംസ നേടി.
ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവരോടൊപ്പം കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇജാസ് ബിനു ഏകോപനം നിർവഹിച്ച പരിപാടിക്ക് മമ്മൂട്ടി ഫാൻസ് റിയാദ് കമ്മിറ്റി പ്രസിഡൻറ് നൗഷാദ് ചിറ്റാർ, ചാക്കോച്ചൻ ലൗവേഴ്സ് പ്രസിഡൻറ് അലക്സ് കൊട്ടാരക്കര, കോഓഡിനേറ്റർ സിയാദ്, സെക്രട്ടറി സജീർ ചിതറ, അരുൺ, ദീപു, മമ്മൂട്ടി ഫാൻസ് ഭാരവാഹികളായ അൻവർ ഷാ പൊന്നാനി, കബീർ കാടൻസ് എന്നിവർ നേതൃത്വം നൽകി.
മമ്മൂട്ടി ഫാൻസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് നൗഷാദ് കോട്ടക്കൽ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. മൽബറീസ് ഫലൂഡ, വൈറ്റ് പേൾ റെസ്റ്റോറൻറ്, വിസ്മയ റെസ്റ്റോറൻറ്, മിഡ് ടൗൺ സ്ട്രീറ്റ് എന്നിവരും മെഗാ ഫാൻസ് ഷോയുടെ പങ്കാളികളായി സഹകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

