Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാത്രിയാർക്കീസ്​ ബിശാറ...

പാത്രിയാർക്കീസ്​ ബിശാറ അൽ റാഹിക്ക്​ റിയാദിൽ ഉൗഷ്​മള ആതിഥേയത്വം രാജാവിനെയും കിരീടാവകാശിയെയും കണ്ടു

text_fields
bookmark_border
പാത്രിയാർക്കീസ്​ ബിശാറ അൽ റാഹിക്ക്​ റിയാദിൽ ഉൗഷ്​മള ആതിഥേയത്വം രാജാവിനെയും കിരീടാവകാശിയെയും കണ്ടു
cancel
camera_alt???????????????? ????? ????????? ?? ?????? ??????????? ???? ????????? ??? ????? ???????????????

റിയാദ്​: തിങ്കളാഴ്​ച രാത്രി റിയാദിലെത്തിയ ലെബനാനിലെ മാരനൈറ്റ്​ പാത്രിയാർക്കീസ്​ ബിശാറ ബുത്രൂസ്​ അൽ റാഹിക്ക്​ ഉൗഷ്​മള ആതിഥേയത്വം. കിങ്​ സൽമാൻ  വ്യോമതാവളത്തിൽ ജി.സി.സി കാര്യമന്ത്രി സാമിർ അസ്സബ്​ഹാ​​െൻറ നേതൃത്വത്തിൽ സ്വീകരിച്ച പാത്രിയാർക്കീസിന്​ ചൊവ്വ പകൽ തിരക്കേറിയ പരിപാടികളായിരുന്നു. സൗദി ഭരണാധികാരി സൽമാൻ രാജാവ്​, കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ എന്നിവരെ അ​േദ്ദഹം സന്ദർശിച്ചു. അടുത്തിടെ രാജിവെച്ച്​ റിയാദിൽ തുടരുന്ന ലെബനാൻ പ്രധാനമന്ത്രി സഅദ്​ ഹരീരിയെയും പാ​ത്രിയാർക്കീസ്​ കണ്ടു.

ഇതാദ്യമായാണ്​ പ്രമുഖനായൊരു ക്രൈസ്​തവ പുരോഹിതൻ സൗദിയിലെത്തുന്നത്​. റിയാദിലെ അൽയമാമ കൊട്ടാരത്തിലാണ്​ സൽമാൻ രാജാവും പാത്രിയാർക്കീസും കൂടിക്കാഴ്​ച നടത്തിയത്​. അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി പ്രത്യേക വിരുന്നും കൊട്ടാരത്തിൽ ഒരുക്കിയിരുന്നു. 
രാജാവി​​െൻറ ക്ഷണപ്രകാരമാണ്​ പാത്രിയാർക്കീസ്​ സൗദിയി​ലെത്തിയത്​. സൽമാൻ രാജാവി​​െൻറ ക്ഷ​ണപത്രം ലെബനാനിലെ ഉപസ്​ഥാനപതി നേരി​െട്ടത്തി കൈമാറുകയായിരുന്നു.

കൂടിക്കാഴ്​ചയിൽ രാജാവും പാത്രിയാർക്കീസും ഇരുരാഷ്​ട്രങ്ങളും തമ്മിലുള്ള ദൃഢമായ സൗഹൃദബന്ധത്തെ കുറിച്ച്​ സംസാരിച്ചു. സഹിഷ്​ണുതയും സ്​നേഹവും വളർത്തുന്നതിലും ഭീകരതയെ തള്ളിപ്പറയുന്നതിലും വ്യത്യസ്​ത സമുദായങ്ങളും സംസ്​കാരങ്ങളും വഹിക്കുന്ന പങ്കിനെ കുറിച്ച​ും ചർച്ചയുണ്ടായി. കൂടിക്കാഴ്​ചയിൽ ആഭ്യന്തര മന്ത്രി അമീർ അബ്​ദുൽ അസീസ്​ ബിൻ സഉൗദ്​ ബിൻ നാഇഫ്​, സഹമന്ത്രി മുസാഇദ്​ ബിൻ മുഹമ്മദ്​ അൽ അയ്​ബാൻ, വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ, ജി.സി.സി കാര്യ മന്ത്രി സാമിർ അസ്സബ്​ഹാൻ എന്നിവരും പ​െങ്കടുത്തു. 

പി​ന്നാലെ അദ്ദേഹം കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനെയും സന്ദർശിച്ചു. ശേഷം സഅദ്​ ഹരീരിയെ റിയാദിലെ അദ്ദേഹത്തി​​െൻറ വീട്ടിൽചെന്ന്​ കണ്ട പാത്രിയാർക്കീസ്​ അദ്ദേഹത്തിന്​ പിന്തുണ അറിയിച്ചു. രാജിക്ക്​ കാരണമായി സഅദ്​ പറഞ്ഞ വസ്​തുതകൾ ന്യായമാണെന്നും അധികം വൈകാതെ തന്നെ അദ്ദേഹം തിരിച്ച്​ ലെബനാനിലെത്തു​െമന്നും പാത്രിയാർക്കീസ്​ കൂട്ടിച്ചേർത്തു. ഇതിന്​ ശേഷം ട്വിറ്ററിൽ പ്രതികരിച്ച സഅദ്​ ഹരീരി രണ്ടുദിവസത്തിനുള്ളിൽ ലെബനാനിലേക്ക്​ മടങ്ങുമെന്ന്​ വ്യക്​തമാക്കി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsriyadhmalayalam newsPathriyarkees bishara Al rahi
News Summary - Pathriyarkees bishara Al rahi in Riyadh
Next Story