പത്തനംതിട്ട ജില്ല സംഗമം ഭാരവാഹികള്‍ ചുമതലയേറ്റു
text_fieldsഅയൂബ് ഖാൻ പന്തളം, എൻ.ഐ. ജോസഫ്, ജയൻ നായർ, മാത്യു തോമസ്, അനിൽ കുമാർ
ജിദ്ദ: ജിദ്ദയിലെ പത്തനംതിട്ട ജില്ലാ നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ പുതിയ ഭാരവഹികള്‍ ചുമതലയേറ്റു. രക്ഷാധികാരി സന്തോഷ് നായരുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ ആണ് ഭാരവാഹികൾ ചുമതലയേറ്റത്.
അയൂബ് ഖാൻ പന്തളം (പ്രസിഡൻറ്), എൻ.ഐ ജോസഫ് (ജനറൽ സെക്രട്ടറി), ജയൻ നായർ (ട്രഷറർ), മാത്യു തോമസ് (വൈസ് പ്രസിഡൻറ്, അഡ്മിൻ), അനിൽ കുമാർ (വൈസ് പ്രസിഡൻറ്, ആക്ടിവിറ്റി). മറ്റു ഭാരവാഹികൾ: നൗഷാദ് ഇസ്മാഈൽ, ജോർജ് വർഗീസ് (അഡ്വൈസേഴ്സ്), എബി കെ. ചെറിയാൻ (ജോയിൻറ് സെക്രട്ടറി), മനോജ് മാത്യു (വെല്‍ഫയര്‍ കൺവീനർ), വിലാസ് കുറുപ്പ് (പി.ആര്.ഒ), അലി റാവുത്തർ (ചീഫ് ഏരിയ കോഓർഡിനേറ്റർ), നവാസ് റാവുത്തർ (ലോജിസ്റ്റിക് കൺവീനർ), സജി ജോർജ് (മെഡിക്കൽ വിങ്ങ് കൺവീനർ), വർഗീസ് ഡാനിയൽ (കൾച്ചറൽ കൺവീനർ), ദിലീഫ് ഇസ്മാഈൽ (സ്പോൺസർഷിപ് കൺവീനർ), മനു പ്രസാദ് (സ്പോർട്സ് കൺവീനർ), ജോസഫ് വർഗീസ് (പി.ജെ.ബിഎസ് കൺവീനർ), ഷറഫുദ്ദീൻ വടക്കേവീട് (പി.ജെ.സ് ബീറ്റ്സ് കൺവീനർ), അനിൽ ജോൺ, സിയാദ് അബ്ദുല്ല, രഞ്ജിത് മോഹൻ, അബ്ദുൽ മുനീർ എന്നിവർ വിവിധ ഏരിയ കോ ഓർഡിനേറ്റർമാരുമായും ചുമതലയേറ്റു.
പി.ജെ.എസ് വനിതാ സംഗമം ജൂൺ 20ാം തീയതി വൈകിട്ട് അഞ്ച് മുതല്‍ വിവിധ പരിപാടികളോടെ നടത്താന്‍ തീരുമാനിച്ചതായി പുതിയതായി ചുമതലയേറ്റ ഭരണസമതി അംഗങ്ങൾ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് അയൂബ് ഖാൻ (0502329342), എൻ.ഐ ജോസഫ് (0509063799), വിലാസ് കുറുപ്പ് (0551056087) എന്നിവരുമായി ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

