Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപത്തനംതിട്ട സ്വദേശി...

പത്തനംതിട്ട സ്വദേശി ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ

text_fields
bookmark_border
പത്തനംതിട്ട സ്വദേശി ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ
cancel

മസ്​കത്ത്​: പത്തനംതിട്ട സ്വദേശിയെ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഒാമല്ലൂർ ഉൗന്നുകൽ സ്വദേശി  ജിനു. പി. രാജു (29) ആണ്​ മരിച്ചത്​. അൽ ഖുവൈറിലെ താമസ സ്​ഥലത്തിന്​ മുകളിലെ ടെറസിലാണ്​ മൃതദേഹം കണ്ടെത്തിയത്​. ഇൗജിപ്​ഷ്യൻ ഉടമസ്​ഥതയിലുള്ള കമ്പനിയിലെ ഡ്രാഫ്​റ്റ്​സ്​മാനായിരുന്നു. ഉച്ച ഭക്ഷണത്തിന്​ റൂമിലേക്ക്​ പോയതാണ്​. ഏറെ സമയം കഴിഞ്ഞും കാണാതിരുന്നതിനെ തുടർന്ന്​ അന്വേഷിച്ച്​ ചെന്നപ്പോഴാണ്​ മൃതദേഹം കണ്ടെത്തിയത്​.  

ഇൗ കമ്പനിയിൽ നിരവധി വർഷങ്ങൾ ജോലി ചെയ്​തിട്ടുള്ള ജിനു രണ്ട്​ വർഷം മുമ്പ്​ വിസ കാൻസൽ ചെയ്​ത്​ നാട്ടിൽ പോയിരുന്നു. പിന്നീട്​ പുതിയ വിസയിൽ തിരിച്ചെത്തിയിട്ട്​ ഏതാനും മാസങ്ങൾ ആകുന്നതേയുള്ളൂ. ബുധനാഴ്​ച രാവിലെ മുതൽ ജിനു മാനസിക ബുദ്ധിമുട്ട്​ പ്രകടിപ്പിച്ചിരുന്നതായി സുഹൃത്ത്​ പറഞ്ഞു. വ്യാഴാഴ്​ച നാട്ടിൽ പോകണമെന്ന്​ കമ്പനിയിൽ ആവശ്യപ്പെടുകയും ചെയ്​തിരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ ഒരു മലയാളിയുൾപ്പെടെ നാല്​ വിദേശികളാണ്​ മസ്​കത്തിൽ ആത്​മഹത്യ ചെയ്​തത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmuscatpathanamthitta nativemalayalam newsSuicide news
News Summary - Pathanamthitta Native Get Suicide in Muscat -Gulf News
Next Story