Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തുടർചികിത്സക്കായി നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ മലയാളി ത്വാഇഫിൽ മരിച്ചു

text_fields
bookmark_border
തുടർചികിത്സക്കായി നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ മലയാളി ത്വാഇഫിൽ മരിച്ചു
cancel

ത്വാഇഫ്: നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ ത്വാഇഫിൽ മലയാളി നിര്യാതനായി. പത്തനംതിട്ട ആറന്മുള കുൻഞ്ചിറവേളി ജ്യോതി നിവാസിൽ ഗിരീഷ് കുമാർ (47) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്നുള്ള സൗദി എയർലൈൻസ് വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിൽ നാട്ടിൽ എത്തേണ്ടതായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരുമാസത്തോളം ത്വാഇഫ് കിങ് അബ്ദുൾ അസീസ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നാട്ടിൽ പോയി തുടർചികിത്സ ചെയ്യാനുള്ള ശ്രമത്തിനിടെയാണ് മരണം. 27 വർഷത്തോളമായി ത്വാഇഫിൽ പ്രവാസിയാണ്. അഞ്ച് വർഷമായി നാട്ടിൽ പോയിട്ടുണ്ടായിരുന്നില്ല. ഇഖാമയുടെ

കാലാവധി കഴിഞ്ഞിട്ട് രണ്ട് വർഷമായി. യാത്ര രേഖകൾ ശരിയാക്കുന്നതിനും മറ്റു സഹായങ്ങൾക്കുമായി ത്വാഇഫ്

കെ.എം.സി.സി പ്രസിഡന്റ് നാലകത്ത് മുഹമ്മദ് സ്വാലിഹ് രംഗത്തുണ്ടായിരുന്നു. കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നുണ്ടെന്ന് നാലകത്ത് മുഹമ്മദ് സ്വാലിഹ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pathanamthitta native dies in Saudi
Next Story