പത്തനംതിട്ട ജില്ല സംഗമം വനിത ദിനം ആചരിച്ചു
text_fieldsജിദ്ദയിൽ പത്തനംതിട്ട ജില്ല സംഗമം സംഘടിപ്പിച്ച ‘പെൺ
ഒരുമ 2024’ വനിത ദിന പരിപാടിയിൽ അനിത നായർ
സംസാരിക്കുന്നു
ജിദ്ദ: പത്തനംതിട്ട ജില്ല സംഗമത്തിെൻറ (പി.ജെ.എസ്) ആഭിമുഖ്യത്തിൽ വനിത ദിനം ആചരിച്ചു. സീസൺസ് റസ്റ്റാറൻന്റ് ഓഡിറ്റോറിയത്തിൽ ‘പെൺ ഒരുമ 2024’ എന്ന പേരിൽ നടന്ന പരിപാടി പ്രസിഡൻറ് സന്തോഷ് ജി. നായർ ഉദ്ഘാടനം ചെയ്തു.
കൺവീനർ ലിയാ ജെനി അധ്യക്ഷത വഹിച്ചു. വിവിധ ഉദാഹരണങ്ങൾ സഹിതം സ്ത്രീകൾക്ക് സമൂഹത്തിലുള്ള കർത്തവ്യങ്ങളെ പ്രതിപാദിച്ചു കൊണ്ട് ചടങ്ങില് മുഖ്യാതിഥിയായിരുന്ന ഡോ. ഇന്ദു ചന്ദ്രശേഖർ സംസാരിച്ചു. രക്ഷാധികാരി ജോസഫ് വർഗീസ്, വൈസ് പ്രസിഡൻറ് അയൂബ് ഖാൻ പന്തളം തുടങ്ങിയവർ സംസാരിച്ചു.
വനിത വിഭാഗം വാർഷിക റിപ്പോർട്ട് നിഷ ഷിബു അവതരിപ്പിച്ചു. പുതിയ വനിത ഭാരവാഹികളായി ലിയാ ജെനി കൺവീനറും ദീപിക സന്തോഷ് ജോയിൻറ് കൺവീനറുമായി ചുമതലയേറ്റു. അനിതാ നായർ സ്വാഗതവും ഷീബ ജോജൻ നന്ദിയും പറഞ്ഞു. ലേഡീസ് വിങ് അംഗങ്ങൾ അവതരിപ്പിച്ച റെട്രോ ഡാൻസ്, അനിത നായർ ചിട്ടപ്പെടുത്തിയ സീനിയർ കുട്ടികളുടെ ഡാൻസ്, ദീപിക സന്തോഷ് ചിട്ടപ്പെടുത്തിയ സിനിമാറ്റിക് ഡാൻസ്, സന്തോഷ് നായർ സംവിധാനം ചെയ്ത കോമഡി സ്കിറ്റ് തുടങ്ങിയ വിവിധ കലാപരിപാടികൾ ഹൃദ്യാനുഭവം പകർന്നു.
സുശീല ജോസഫ്, പ്രിയ സഞ്ജയ്, മോളി സന്തോഷ്, സൗമ്യ അനൂപ്, ബിന്ദു രാജേഷ്, ബിൻസി ജോർജ്, ലിജി ബൈജു, ജിനിമോൾ, സിയാറ ഷാജി, സ്നിഹ മറിയ സന്തോഷ്, ശ്രേയ ജോസഫ്, ഇവാന്ന ആൻ ജോസഫ്, നിവേദ്യ അനിൽകുമാർ, ബെനീറ്റ ആൻ ജോസഫ്, ഇവാ ജോർജ്, വിസ്മയ വിജയ്, ആമി ജോർജ് എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു. ബിജി സജി അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

