പത്തനംതിട്ട ജില്ലാ സംഗമം വാർഷികാഘോഷം ശ്രദ്ധേയമായി
text_fieldsപി.ജെ.എസ് ജിദ്ദ 17-മത് വാർഷികാഘോഷ പരിപാടികൾ കോൺസുൽ കമലേഷ് കുമാർ മീണ ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) ജിദ്ദ 17-മത് വാർഷികാഘോഷമായ ‘അമൃതോത്സവം-2026’ കലാപരിപാടികളുടെ മികവും മലയാളി സമൂഹത്തിന്റെ പങ്കാളിത്തവും കൊണ്ട് ഏറെ ശ്രദ്ധേയമായി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ കോൺസുൽ കമലേഷ് കുമാർ മീണ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ജെ.എസ് സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കല, കായിക, സാംസ്കാരിക പരിപാടികൾക്കും അദ്ദേഹം എല്ലാ ആശംസകളും നേർന്നു.
പ്രസിഡന്റ് അയൂബ് ഖാൻ പന്തളം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ആക്ടിവിറ്റി അനിൽകുമാർ പത്തനംതിട്ട ആമുഖ ഭാഷണം നടത്തി. വൈസ് പ്രസിഡന്റ് അഡ്മിൻ മാത്യു തോമസ്, ലേഡീസ് വിങ് കൺവീനർ ദീപിക സന്തോഷ്, പി.ജെ.ബി.എസ് കൺവീനർ സെറ ഷാജി എന്നിവർ ആശംസനേർന്നു. രക്ഷാധികാരി സന്തോഷ് ജി. നായർ അടുത്ത രണ്ട് വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ പരിചയപ്പെടുത്തി.
സുമേഷ് കൂട്ടിക്കൽ, മീംസ് മി, കലാഭവൻ രാജേഷ്
കലാ, സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്ക് വർഷംതോറും നൽകുന്ന ‘ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ്’ ഗായിക മുംതാസ് അബ്ദുറഹ്മാനും, പി.ജെ.എസ് ഫൗണ്ടർ അംഗമായിരുന്ന ഷാജി ഗോവിന്ദിന്റെ സ്മരണ നിലനിർത്തുന്നതിനായി ഏർപ്പെടുത്തിയ അവാർഡ് ജിദ്ദയിലെ ആതുരസേവന രംഗത്ത് സജീവമായ ഗുലൈൽ പോളിക്ലിനിക്ക് മാനേജിംഗ് ഡയറക്ടർ അർഷാദ് നൗഫലിനും സമ്മാനിച്ചു. ‘പി.ജെ.എസ് ഐക്കൻ ഓഫ് ദ ഇയർ’ അവാർഡ് ഫൗണ്ടർ അംഗവും മുൻ പ്രസിഡന്റും മുൻ രക്ഷാധികാരിയുമായിരുന്ന അലി റാവുത്തർ തേക്കുതോടിന് കൈമാറി. പന്ത്രണ്ടാം ക്ലാസിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ അംഗങ്ങളുടെ മക്കളിൽ ചിത്ര നായർക്ക് എജുക്കേഷണൽ അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.
ജിദ്ദയുടെ കലാഹൃദയത്തിൽ സംഗീതത്തിന്റെ തിരമാലകൾ ഉയർത്തി സുമേഷ് കൂട്ടിക്കൽ, മീംസ് മി, കലാഭവൻ രാജേഷ് എന്നിവർ നയിച്ച മെഗാ മ്യൂസിക് നൈറ്റ് ആയിരുന്നു പരിപാടിയിലെ മുഖ്യാകർഷണം. പി.ജെ.എസ് ബീറ്റ്സ് കൺവീനർ ഷറഫുദ്ധീന്റെ നേതൃത്വത്തിലുള്ള ടീമിന്റെ അവതരണഗാനത്തോടൊപ്പം വർണശബളമായ മറ്റു കലാപരിപാടികളും അരങ്ങേറി. പരിപാടികൾ ചിട്ടപ്പെടുത്തിയ ഫിനോം അക്കാദമി, ലേഡീസ് വിങ് നൃത്തങ്ങൾ ഒരുക്കിയ ബിന്ദു സണ്ണി, കുട്ടികളുടെ നൃത്തങ്ങൾ പരിശീലിപ്പിച്ച ദീപിക സന്തോഷ്, സാങ്കേതിക സഹായം നൽകിയ നജീബ് വെഞ്ഞാറമൂട്, സജു രാജൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പി.ജെ.എസ് അംഗമായ സിയാദ് പടുതോടിന്റെ ‘മിഴികൾ’ എന്ന സംഗീത ആൽബത്തിന്റെ ഔപചാരിക പ്രകാശനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. ജനറൽ സെക്രട്ടറി എൻ.ഐ ജോസഫ് സ്വാഗതവും ട്രഷറർ ജയൻ നായർ നന്ദിയും പറഞ്ഞു. സുജു കെ. രാജു, ബെറ്റ്സി സെബാസ്റ്റ്യൻ എന്നിവർ അവതാരകരായിരുന്നു. നൗഷാദ് ഇസ്മായിൽ, എബി ചെറിയാൻ, വർഗീസ് ഡാനിയൽ, മനോജ് മാത്യു, വിലാസ് കുറുപ്പ്, ദിലീപ് ഇസ്മായിൽ, ജിയാ അബീഷ്, നവാസ് ചിറ്റാർ, ജോസഫ് വർഗീസ്, രഞ്ജിത് മോഹൻ അനിൽ ജോൺ, സന്തോഷ് പൊടിയൻ, സജി ജോർജ് കുറഞ്ഞാട്ട്, അബീഷ് ജോസഫ്, നജീബ്, അജയ് ഘോഷ്, വിനോദ് കുമാർ, ഷാനവാസ്, മുനീർ പത്തനംതിട്ട, സുശീല ജോസഫ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

