പത്തനംതിട്ട ജില്ല സംഗമം ക്രിസ്മസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
text_fieldsജിദ്ദയിൽ പത്തനംതിട്ട ജില്ല സംഗമം സംഘടിപ്പിച്ച ക്രിസ്മസ്-പുതുവത്സര ആഘോഷ പരിപാടി
ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) ക്രിസ്മസ്-പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ബിജു എം. ഫിലിപ്പ് ക്രിസ്മസ് പുതുവത്സര സന്ദേശം നൽകി. പ്രസിഡൻറ് അയൂബ് ഖാൻ പന്തളം അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സന്തോഷ് ജി. നായർ സാന്താക്ലോസിെൻറ സാന്നിധ്യത്തിൽ സ്നേഹത്തിെൻറയും സന്തോഷത്തിെൻറയും പ്രതീകമായി കേക്ക് മുറിച്ചു. വൈസ് പ്രസിഡൻറ് മാത്യു തോമസ് ആശംസ നേർന്നു.
പി.ജെ.എസ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും വിവിധ കലാപരിപാടികളും, സംഗീത പരിപാടികളും അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് ആക്ടിവിറ്റി അനിൽ കുമാറിെൻറ നേതൃത്വത്തിൽ കൾച്ചറൽ കൺവീനർ വർഗീസ് ഡാനിയലും വനിതാവിഭാഗം കൺവീനർ ദീപിക സന്തോഷ്, ജോയിൻറ് കൺവീനർ ജിയാ അബീഷ്, ബാലജന വിഭാഗം കൺവീനർ ജോസഫ് വർഗീസ് എന്നിവർ വിവിധ കലാപരിപാടികൾ നിയന്ത്രിച്ചു.
എബി കെ. ചെറിയാൻ, ഷറഫ് പത്തനംതിട്ട, ജോർജ് മാത്യു, ബൈജു മത്തായി, ഷിജു മാത്യു, വിശാൽ ഹരിദാസ്, സുജു കെ. രാജു, തോമസ് പി. കോശി, സുശീല ജോസഫ്, പ്രീയ സഞ്ജയ്, ലിയാ ജെനി, ആഷ ലിസ മനോജ്, മേരി മാത്യു, ഹയ്റ ബിജു, അമേലിയ മറിയം ജോർജ്, ഇവാനിയ മറിയം ജോർജ്, നുഹായ നജീബ്, ശിവാനി അജയഘോഷ്, വിസ്മയ വിജയ്, ആരോൺ എബി, ഓസ്റ്റിൻ എബി, വിനായക്, ജെറോം, ഡാൻ മനോജ്, ആദിൽ, മൗറീൻ അബീർഷ് ജോസഫ്, നിഫാ നജീബ്, ഹന്നാ ഷിജോയ്, മന്നാ ഷിജോയ്, ജൊഹാന ജോൺ, ലീവിയ ജിനു, സ്നിഹ സന്തോഷ്, സിയറാ ഷാജി, ഏതൻ, അമർദിയാൻ, നിവേദ് അനിൽ കുമാർ, ഹാബൽ ഷിജോയ്, അമാനിയ മറിയം എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.
ശ്രേയ ജോസഫ്, നിവേദ്യ അനിൽകുമാർ എന്നിവർ പരിപാടിയുടെ അവതാരകയായിരുന്നു. ജനറൽ സെക്രട്ടറി എൻ.ഐ. ജോസഫ് സ്വാഗതവും ഖജാൻജി ജയൻ നായർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

