പത്തനംതിട്ട ജില്ല സംഗമം 16-ാം വാർഷികം ആഘോഷിച്ചു
text_fieldsജിദ്ദ പത്തനംതിട്ട ജില്ല സംഗമം 16-ാം വാർഷികാഘോഷ
പരിപാടിയിൽനിന്ന്
ജിദ്ദ: പത്തനംതിട്ട ജില്ലാ സംഗമം (പി.ജെ.എസ്) ജിദ്ദയുടെ 16-ാം വാർഷികം ‘അമൃതോത്സവം 2025’ സമാപിച്ചു. ലയാലി അൽ നൂർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇന്ത്യൻ കോൺസുൽ (ലേബർ, പ്രസ് ഇൻഫർമേഷൻ ആൻഡ് കൾച്ചർ) മുഹമ്മദ് ഹാഷിം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സന്തോഷ് നായർ അധ്യക്ഷത വഹിച്ചു. പത്രപ്രവർത്തകനായ ജാഫറലി പാലക്കോടിന് ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡും രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ഡോ. ഷിബു തിരുവനന്തപുരത്തിന് ഷാജി ഗോവിന്ദ് മെമ്മോറിയൽ അവാർഡും ആർദ്ര അജയകുമാറിന് പി.ജെ.എസ് എജുക്കേഷൻ അവാർഡും ചടങ്ങിൽ വിതരണം ചെയ്തു.
ആതുര സേവന രംഗത്ത് നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പരിഗണിച്ച് പി.ജെ.എഎസ് മെഡിക്കൽ വിങ്ങ് കൺവീനറായ സജി ജോർജ് കുറുങ്ങാടിനും ബിജി സജിക്കും പത്തനംതിട്ട ജില്ലാ സംഗമത്തിന്റെ ആദരവും വിവിധ കലാപരിപാടികൾ ചിട്ടപ്പെടുത്തിയവരെയും ആദരിച്ചു. അജിത് നീർവിളാകന്റെ രചനയിൽ, സന്തോഷ് കടമ്മനിട്ടയുടെ സംവിധാനത്തിൽ പി.ജെ.എസ് ഡ്രാമ ടീം അവതരിപ്പിച്ച നൃത്ത സംഗീത നാടകം കഥാനായകൻ, അവതരണ ഭംഗിയിലും കലാമേന്മയിലും വേറിട്ടുനിൽക്കുന്ന അനുഭവമായിരുന്നു.
സ്രീത അനിൽകുമാർ അണിയിച്ചൊരുക്കിയ ഇൻട്രൊഡക്ഷൻ ഡാൻസും സിനിമാറ്റിക് ഡാൻസ്, പി.ജെ.എസ് ലേഡീസ് വിങ് ടീം അവതരിപ്പിച്ച കൈകൊട്ടി കളി, ഗുഡ് ഹോപ്പ് അക്കാദമി അവതരിപ്പിച്ച ഫ്യൂഷൻ തീം ഡാൻസ്, ഫിനോം അക്കാദമി അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഡാൻസ്, ഫൈസ ഗഫൂർ അണിയിച്ചൊരുക്കിയ ഒപ്പന, മിർസ ഷെരീഫ്, മുംതാസ് അബ്ദുറഹ്മാൻ, പി.ജെ.എസ് ബീറ്റ്സ് അവതരിപ്പിച്ച ഗാനങ്ങൾ എന്നിവയും വാർഷികാഘോഷത്തിന്റെ ഭാഗമായി അരങ്ങേറി.
2025-26 വർഷത്തെ പുതിയ ഭരണസമിതിയെ യോഗത്തിൽ രക്ഷാധികാരി സന്തോഷ് ജോസഫ് പ്രഖ്യാപിച്ചു. മനോജ് മാത്യു, സുശീല ജോസഫ്, നാദിയ നൗഷാദ് എന്നിവർ അവതാരകരായിരുന്നു. നൗഷാദ് ഇസ്മാഈൽ സ്വാഗതവും ജോര്‍ജ്ജ് വർഗീസ് നന്ദിയും പറഞ്ഞു.
അയൂബ് ഖാൻ പന്തളം, മാത്യു തോമസ്, ജോസഫ് നെടിയവിള, അനിൽ കുമാർ പത്തനംതിട്ട, നവാസ് ചിറ്റാർ, വിലാസ് കുറുപ്പ്, അലി തേക്കുതോട്, വര്‍ഗീസ് ഡാനിയല്‍, എബി ചെറിയാന്, ഷറഫുദ്ദിൻ, സിയാദ് അബ്ദുല്ല, അനില്‍ ജോണ്‍, സജി ജോർജ് കുറഞ്ഞാട്ട്, രഞ്ജിത് മോഹൻ, മുനീർ, ജയൻ നായർ, ദിലീഫ് ഇസ്മാഈൽ, മനു പ്രസാദ്, സന്തോഷ് പൊടിയൻ, ലിയാ ജെനി, ദീപിക സന്തോഷ് തുടങ്ങിയവര്‍ പരിപാടികൾക്ക് നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

