പത്തനംതിട്ട ജില്ല സംഗമം വനിതദിനം ആഘോഷിച്ചു
text_fieldsപി.ജെ.എസ് ‘പെൺ കരുത്ത് 2025’ വനിതദിനാഘോഷ പരിപാടിയിൽ നബീല അബൂബക്കർ
സംസാരിക്കുന്നു
ജിദ്ദ: പത്തനംതിട്ട ജില്ല സംഗമം (പി.ജെ.എസ്) ‘പെൺ കരുത്ത് 2025’ എന്ന പേരിൽ വനിതദിനം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സുലൈമാനിയ അബു തുർക്കി ഇസ്തിറാഹയിൽ നടന്ന ആഘോഷ പരിപാടികൾ പി.ജെ.എസ് പ്രസിഡന്റ് അയൂബ് ഖാൻ പന്തളം ഉദ്ഘാടനം ചെയ്തു. വനിത വിഭാഗം കൺവീനർ ദീപിക സന്തോഷ് അധ്യക്ഷത വഹിച്ചു.
ജിദ്ദ അൽ ഹുക്കുമ ഇന്റർനാഷനൽ സ്കൂൾ അധ്യാപികയും കൗൺസലിങ് സൈക്കോളജിസ്റ്റും എഴുത്തുകാരിയും ജിദ്ദ സിജി വിമൻ കലക്ടിവ് വൈസ് ചെയർപേഴ്സനുമായ നബീല അബൂബക്കർ മുഖ്യാതിഥി ആയി സംസാരിച്ചു. സ്ത്രീകളുടെ അവകാശത്തിനായി പോരാടാൻ പുതിയ തലമുറയിലെ വനിതകൾ സ്വയം പ്രാപ്തരാവണമെന്ന് അവർ പറഞ്ഞു. കുടുംബബന്ധങ്ങൾക്കും ഔദ്യോഗിക സ്ഥാനമാനങ്ങൾക്കും ഉപരിയായി സ്വന്തം കഴിവുകളെ ഉത്തേജിപ്പിക്കാനും സർഗാത്മക കഴിവുകൾ സമൂഹത്തിന് പ്രയോജനമാകുന്ന വിധം പ്രകടിപ്പിക്കാനും, കലാ, സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്നതിനുമൊപ്പം മറ്റൊരാളെ സഹായിക്കുകയും ചെയ്യുന്ന കാര്യത്തിലും വനിതകൾ പ്രാമുഖ്യം കൊടുക്കണമെന്നും അവർ പറഞ്ഞു.
വനിത വിഭാഗം വാർഷിക റിപ്പോർട്ട് ലിയാ ജെനി അവതരിപ്പിച്ചു. പുതിയ വനിത ഭാരവാഹികളായി ദീപിക സന്തോഷ് കൺവീനറായും ജിയ അബീഷ് ജോ.കൺവീനറുമായി പരിപാടിയിൽ ചുമതലയേറ്റു. പി.ജെ.എസ് വൈസ് പ്രസിഡന്റ് (ആക്ടിവിറ്റി) അനിൽ കുമാർ പത്തനംതിട്ട, കൾചറൽ കൺവീനർ വർഗീസ് ഡാനിയൽ, ഷബാന നൗഷാദ് എന്നിവർ ആശംസ നേർന്നു. വൈഷ്ണവി വിനോദ് അവതാരകയായി. പ്രിയ സഞ്ജയ് സ്വാഗതവും ജിയ അബീഷ് നന്ദിയും പറഞ്ഞു.വനിത വിഭാഗം അവതരിപ്പിച്ച സംഘനൃത്തം, ഗാനസന്ധ്യ, കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ പരിപാടിക്ക് മാറ്റുകൂട്ടി.
ബിജി സജി, സുശീല ജോസഫ്, നിഷ ഷിബു, ബീന അനിൽകുമാർ, സൈന അലി, അനില മാത്യു, അനു ഷിജു, മോളി സന്തോഷ്, ജിഷ വിനോദ് കുമാർ, ലിജി ബൈജു, ജിനിമോൾ ജോയ്, അശ്വതി അജയഘോഷ്, ആശ, മഞ്ജു ജിനു എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

