Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ​ത്ത​നം​തി​ട്ട ജി​ല്ല...

പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം

text_fields
bookmark_border
പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം ക്രി​സ്​​മ​സ്-​പു​തു​വ​ത്സ​രാ​ഘോ​ഷം
cancel
camera_alt

പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം (പി.​ജെ.​എ​സ്) ജി​ദ്ദ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഓ​ൺ​ലൈ​ൻ ക്രി​സ്​​മ​സ്, പു​തു​വ​ത്സ​രാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ​നി​ന്ന്

ജി​ദ്ദ: പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം (പി.​ജെ.​എ​സ്) ജി​ദ്ദ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യി ക്രി​സ്​​മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷം ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചു. സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ർ ബാ​വ​ക്കു​ഞ്ഞു ക്രി​സ്​​മ​സ് സ​ന്ദേ​ശം കൈ​മാ​റി.

മാ​നു​ഷി​ക സ്നേ​ഹ​ത്തി​ന്‍റെ പു​ന​രൈ​ക്യ​ത്തി​നു ഇ​ത്ത​രം ആ​ഘോ​ഷ​ങ്ങ​ൾ നി​താ​ന്ത​മാ​ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ സം​ഘ​നൃ​ത്തം, മാ​ർ​ഗം​ക​ളി, ക​രോ​ൾ സോ​ങ്, ക്വ​യ​ർ സോ​ങ്‌​സ്, സാ​ന്‍റാ വി​സി​റ്റ്, സ്കി​റ്റ്, ക​വി​താ​വി​ഷ്ക​ര​ണം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. പി.​ജെ.​എ​സ് ഭാ​ര​വാ​ഹി​ക​ൾ, എ​ക്സി​ക്യൂ​ട്ടി​വ്, വ​നി​ത വി​ഭാ​ഗം അം​ഗ​ങ്ങ​ൾ, ബാ​ല​ജ​ന​സ​ഖ്യം തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി.

പ്ര​സി​ഡ​ന്‍റ്‌ ജ​യ​ൻ നാ​യ​ർ പ്ര​ക്കാ​നം, ജോ​സ​ഫ് വ​ട​ശ്ശേ​രി​ക്ക​ര, വ​ർ​ഗീ​സ് ഡാ​നി​യ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​യൂ​ബ് ഖാ​ൻ പ​ന്ത​ളം സ്വാ​ഗ​ത​വും സ​ന്തോ​ഷ്‌ കെ. ​ജോ​ൺ ന​ന്ദി​യും പ​റ​ഞ്ഞു. സ​ന്തോ​ഷ്‌ ക​ട​മ്മ​നി​ട്ട, മ​നോ​ജ്‌ മാ​ത്യു അ​ടൂ​ർ, ജോ​ബി ടി. ​ബേ​ബി, അ​ഞ്ജു ന​വീ​ൻ, ജോ​ർ​ജ് ഓ​മ​ല്ലൂ​ർ, ആ​ൻ​ഡ്രി​യ ലി​സ ഷി​ബു തു​ട​ങ്ങി​യ​വ​ർ വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ആ​സ്മ സാ​ബു പ​രി​പാ​ടി​യു​ടെ അ​വ​താ​ര​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new year celebration
News Summary - Pathanamthitta District Congregation Christmas - New Year Celebration
Next Story