Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപത്തനംതിട്ട സ്വദേശി...

പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

text_fields
bookmark_border
പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
cancel

അബ്ഹ: പത്തനംതിട്ട കുമ്മണ്ണൂർ ഈട്ടി മൂട്ടിൽ റഫീഖ് (27) ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ അബ്ഹയിൽ നിരയാതനായി.

കഴിഞ്ഞ ദിവസം രാത്രി താമസകേന്ദ്രത്തിലാണ് മരണം. ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്ക് എത്താത്തതിനെ തുടർന്ന് സ്പോൺസർ റൂമിൽ എത്തി പരിശോധിച്ചപ്പോൾ മരിച്ച നിലയിലായിരുന്നു.

മാതാവ് ഫാത്തിമ ബീവി. ഭാര്യ:സുറിമി മോൾ. മകൻ: റയ്ഹാൻ (നാല്). സഹോദരങ്ങൾ: നൗഫൽ, റസീന. മൃതദേഹം അസീർ ഹോസ്പിറ്റലിൽ.

അബ്ദുൽ റഷീദ് പത്തനാപുരം, സൈനുദ്ദീൻ അമാനി, ഷാ എന്നിവർ നിയമ സഹായത്തിനുണ്ട്.

Show Full Article
TAGS:pathanamthitta death news gulf news malayalam news 
Next Story