Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ​യി​ൽ...

ജി​ദ്ദ​യി​ൽ പ​ത്ത​നം​തി​ട്ട​ക്കാ​രു​ടെ ക​ലാ​വി​രു​ന്ന് ‘അ​മൃ​തോ​ത്സ​വം-2026’ ഇ​ന്ന്​

text_fields
bookmark_border
ജി​ദ്ദ​യി​ൽ പ​ത്ത​നം​തി​ട്ട​ക്കാ​രു​ടെ ക​ലാ​വി​രു​ന്ന് ‘അ​മൃ​തോ​ത്സ​വം-2026’ ഇ​ന്ന്​
cancel
camera_alt

പ​ത്ത​നം​തി​ട്ട ജി​ല്ലാ സം​ഗ​മം (പി.​ജെ.​എ​സ്) ഭാ​ര​വാ​ഹി​ക​ൾ ജി​ദ്ദ​യി​ൽ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: പ​ത്ത​നം​തി​ട്ട ജി​ല്ല സം​ഗ​മം (പി.​ജെ.​എ​സ്) 17ാം വാ​ർ​ഷി​കാ​ഘോ​ഷം ‘അ​മൃ​തോ​ത്സ​വം-2026’ വ്യാ​ഴാ​ഴ്ച്ച രാ​​​ത്രി എ​ട്ടി​ന്​ ത​ഹ്‌​ലി​യ റോ​ഡി​ലെ ല​യാ​ലി അ​ൽ നൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജി​ദ്ദ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്​ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ കോ​ൺ​സു​ൽ ക​മ​ലേ​ഷ് കു​മാ​ർ മീ​ണ മു​ഖ്യാ​തി​ഥി​യാ​വും.

സം​ഗീ​ത സം​വി​ധാ​യ​ക​നും ഗി​റ്റാ​റി​സ്​​റ്റു​മാ​യ സു​മേ​ഷ് കൂ​ട്ടി​ക്ക​ൽ, ഗാ​യ​ക​രാ​യ മീം​സ് മി, ​ക​ലാ​ഭ​വ​ൻ രാ​ജേ​ഷ് എ​ന്നി​വ​ർ ന​യി​ക്കു​ന്ന മെ​ഗാ മ്യൂ​സി​ക് നൈ​റ്റാ​ണ് മു​ഖ്യ ആ​ക​ർ​ഷ​ണം. ജി​ദ്ദ​യി​ലെ ഫി​നോം അ​ക്കാ​ദ​മി അ​വ​ത​രി​പ്പി​ക്കു​ന്ന പ​ഞ്ച​ഭൂ​ത നൃ​ത്ത​ശി​ല്പം, ബി​ന്ദു സ​ണ്ണി അ​ണി​യി​ച്ചൊ​രു​ക്കു​ന്ന പി.​ജെ.​എ​സ് ലേ​ഡീ​സ് വി​ങ് ടീം ​അ​വ​ത​രി​പ്പി​ക്കു​ന്ന ഡാ​ൻ​സ്, ദീ​പി​ക സ​ന്തോ​ഷും ഗൗ​രി ന​ന്ദ​ന​യും അ​വ​ത​രി​പ്പി​ക്കു​ന്ന സെ​മി ക്ലാ​സ്സി​ക്ക​ൽ ഡാ​ൻ​സ്, ദീ​പി​ക സ​ന്തോ​ഷ് അ​ണി​യി​ച്ചൊ​രു​ക്കി പി.​ജെ.​എ​സ് ഗേ​ൾ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന ജൂ​നി​യ​ർ ഡാ​ൻ​സ്, ഷ​റ​ഫ് പ​ത്ത​നം​തി​ട്ട നേ​തൃ​ത്വം ന​ൽ​കു​ന്ന പി.​ജെ.​എ​സ് ബീ​റ്റ്‌​സ് അം​ഗ​ങ്ങ​ളു​ടെ ഗാ​ന​ങ്ങ​ൾ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ വി​രു​ന്നെ​ത്തും. ഈ ​വ​ർ​ഷ​ത്തെ ഉ​ല്ലാ​സ് കു​റു​പ്പ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് ഗാ​യി​ക മും​താ​സ് അ​ബ്​​ദു​റ​ഹ്‌​മാ​നും ഷാ​ജി ഗോ​വി​ന്ദ് മെ​മ്മോ​റി​യ​ൽ അ​വാ​ർ​ഡ് ഗു​ലൈ​ൽ പോ​ളി​ക്ലി​നി​ക് എം.​ഡി അ​ർ​ഷാ​ദ് നൗ​ഫ​ലി​നും സ​മ്മാ​നി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷം 12ാം ക്ലാ​സി​ൽ മി​ക​ച്ച വി​ജ​യം നേ​ടി എ​ജു​ക്കേ​ഷ​ൻ അ​വാ​ർ​ഡി​ന് അ​ർ​ഹ​യാ​യ ചി​ത്ര നാ​യ​രെ​യും ‘പി.​ജെ.​എ​സ് ഐ​ക്ക​ൺ ഓ​ഫ് ദ ​ഇ​യ​ർ’ പു​ര​സ്‌​കാ​രം നേ​ടി​യ അ​ലി റാ​വു​ത്ത​ർ തേ​ക്കു​തോ​ടി​നെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0538378734, 0502329342, 0551056087 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. അ​യൂ​ബ് ഖാ​ൻ പ​ന്ത​ളം, സ​ന്തോ​ഷ്‌ നാ​യ​ർ, മാ​ത്യു തോ​മ​സ്, അ​നി​ൽ​കു​മാ​ർ പ​ത്ത​നം​തി​ട്ട, ജ​യ​ൻ നാ​യ​ർ, എ​ബി കെ ​ചെ​റി​യാ​ൻ, വി​ലാ​സ് കു​റു​പ്പ്, മ​നോ​ജ്‌ മാ​ത്യു, ജോ​സ​ഫ് വ​ർ​ഗീ​സ്, ഷാ​ന​വാ​സ്‌ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabia Newsgulfnewsmalayalam
News Summary - Pathanam Thittakkar's art festival 'Amritotsavam-2026' in Jeddah
Next Story