Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightബത്ഹയിലെയും...

ബത്ഹയിലെയും ഖോബാറിലെയും പാസ്​പോർട്ട്​ സേവാകേന്ദ്രങ്ങൾ തിങ്കളാഴ്​ച​ വരെ മാത്രം

text_fields
bookmark_border
ബത്ഹയിലെയും ഖോബാറിലെയും പാസ്​പോർട്ട്​ സേവാകേന്ദ്രങ്ങൾ തിങ്കളാഴ്​ച​ വരെ മാത്രം
cancel

റിയാദ്​: ഇന്ത്യൻ എംബസിയുടെ പാസ്​പോർട്ട്​ സേവനങ്ങൾ നിർവഹിക്കുന്ന വി.എഫ്​.എസ്​ ഗ്ലോബലി​​​െൻറ ബത്​ഹയിലെയും അൽഖോബാറിലെയും പാസ്​പോർട്ട്​ സേവാകേന്ദ്രങ്ങൾ തിങ്കളാഴ്​ച വരെ മാത്രമേ പ്രവർത്തിക്കൂ. കോവിഡ്​ നിയ​ന്ത്രണങ്ങളുടെ ഭാഗമായ കർഫ്യൂ മൂലം അടച്ച കേന്ദ്രങ്ങൾ ലോക്​ഡൗൺ ഇളവ്​ വന്നതോടെ ഇൗ  മാസം മൂന്ന്​ മുതലാണ്​ പ്രവർത്തനം പുനരാരംഭിച്ചത്​.

എന്നാൽ ബത്​ഹയിലെയും അൽഖോബാറിലെയും ബ്രാഞ്ചുകൾ ഇൗ മാസം 15 വരെ മാത്രമേ ഇൗ കോവിഡ്​ കാലത്ത്​  പ്രവർത്തിക്കൂ എന്ന്​ ഇന്ത്യൻ എംബസി പുറത്തുവിട്ട അറിയിപ്പിൽ പറഞ്ഞിരുന്നു. റിയാദിൽ തന്നെ ഉമ്മുൽ ഹമാമിൽ സേവാകേന്ദ്രമുണ്ട്​.

അത്യാവശ്യക്കാർക്ക്​ അവിടെ  പോകാം. അൽഖോബാർ കേന്ദ്രം അടച്ചാലും ദമ്മാമിൽ മറ്റൊരു ശാഖ പ്രവർത്തിക്കുന്നുണ്ട്​. അവിടെയും പാസ്​​േപാർട്ട്​ പുതുക്കാനുള്ള അപേക്ഷ നൽകാൻ കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssaudi news
News Summary - Passport Sevakendra on Monday-Gulf News
Next Story