Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാംബുവിൽ പാസ്പോർട്ട്...

യാംബുവിൽ പാസ്പോർട്ട് സേവനം നിർത്തിയത് പ്രതിസന്ധി

text_fields
bookmark_border
യാംബുവിൽ പാസ്പോർട്ട് സേവനം നിർത്തിയത് പ്രതിസന്ധി
cancel

യാം​ബു: പാ​സ്പോ​ർ​ട്ട് സേ​വാ​കേ​ന്ദ്ര​മാ​യ യാം​ബു ടൗ​ണി​ലെ 'വേ​ഗാ' ഓ​ഫി​സി​ലെ സേ​വ​നം ജ​നു​വ​രി ഒ​ന്നു മു​ത​ൽ നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ച ന​ട​പ​ടി മേ​ഖ​ല​യി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രെ വ​ല​ക്കു​ന്നു. ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ യാം​ബു​വി​ൽ മാ​സാ​ന്ത സ​ന്ദ​ർ​ശ​നം ന​ട​ത്തു​മ്പോ​ൾ മാ​ത്രം പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ ന​ൽ​കാ​ൻ ക​ഴി​യു​ന്ന അ​വ​സ്ഥ വ​രു​ന്ന​താ​ണ് വ്യ​വ​സാ​യ ന​ഗ​ര​മാ​യ യാം​ബു​വി​ലെ നൂ​റു​ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യ​ത്. പാ​സ്പോ​ർ​ട്ട് എ​ടു​ക്കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നു​മാ​യി യാം​ബു​വി​ലെ പ്ര​വാ​സി​ക​ൾ​ക്ക് പു​റ​മെ ഉം​ല​ജ്, ബ​ദ്ർ, റാ​ബി​ഖ്, മ​ദീ​ന തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും ധാ​രാ​ളം പേ​ർ ദി​വ​സ​വും എ​ത്താ​റു​ണ്ട്. അ​പേ​ക്ഷ സ്വീ​ക​രി​ച്ച് ര​ണ്ടോ മൂ​ന്നോ ആ​ഴ്ച​ക​ൾ​ക്ക​കം പാ​സ്പോ​ർ​ട്ട് ല​ഭ്യ​മാ​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. പു​തി​യ തീ​രു​മാ​ന​പ്ര​കാ​രം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ഒ​രു മാ​സം ഇ​നി കാ​ത്തി​രി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

അ​ല്ലെ​ങ്കി​ൽ മ​ണി​ക്കൂ​റു​ക​ൾ യാ​ത്ര ചെ​യ്തും ക​ഷ്​​ട​ത സ​ഹി​ച്ചും ജി​ദ്ദ കോ​ൺ​സു​ലേ​റ്റി​ൽ പോ​യി കാ​ര്യ​ങ്ങ​ൾ ചെ​യ്യേ​ണ്ടി വ​രു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി​രി​ക്കു​ക​യാ​ണ്. എ​ല്ലാ മാ​സ​വും ഒ​രു ത​വ​ണ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ്, വി.​എ​ഫ്.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ യാം​ബു​വി​ലെ​ത്തു​മെ​ന്നാ​ണ് ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന്​ അ​റി​യു​ന്ന​ത്. എ​ല്ലാ മാ​സ​വും ആ​ദ്യ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു നേ​ര​ത്തെ കോ​ൺ​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ വ​ന്നി​രു​ന്ന​തെ​ങ്കി​ലും പു​തി​യ മാ​റ്റ​ത്തോ​ടെ മാ​സ​ത്തി​ൽ എ​പ്പോ​ഴാ​ണ് വ​രു​ക എ​ന്ന​തും വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. കോ​ൺ​സു​ലേ​റ്റി​െൻറ സൈ​റ്റി​ലും ഇ​തി​നെ കു​റി​ച്ചു​ള്ള വി​വ​രം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കാ​ലാ​വ​ധി തീ​രാ​റാ​യ പാ​സ്‌​പോ​ർ​ട്ടു​ക​ൾ പു​തു​ക്കാ​നും നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നും ഒ​രു​ങ്ങു​ന്ന യാം​ബു മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് സേ​വ​ന​കേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി​യ​ത് വ​ലി​യ പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ദി​വ​സ​വും പാ​സ്‌​പോ​ർ​ട്ടി​ന് അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന അ​വ​സ്ഥ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം. ജി​ദ്ദ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ട് അ​നു​ഭാ​വ​പൂ​ർ​വ​മാ​യ ബ​ദ​ൽ സം​വി​ധാ​നം ഉ​ണ്ടാ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yambu Passport service
Next Story