Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2017 6:31 AM IST Updated On
date_range 19 Oct 2017 8:19 PM ISTജിദ്ദയില്‍ നടത്തിയ പാസ്പോര്‍ട്ട് ഓപ്പണ്‍ ഹൗസിലേക്ക് മലയാളികള്‍ ഒഴുകിയെത്തി
text_fieldsbookmark_border
ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന പാസ്പോര്‍ട്ട് ഓപ്പണ്‍ ഹൗസിലേക്ക് തിരുത്തല്‍ അപേക്ഷകളുമായി മലയാളികള്‍ ഒഴുകിയത്തെി. പാസ്പോര്‍ട്ടുകളിലെ തെറ്റുകള്‍ തിരുത്തുന്നതിന് സൗകര്യമൊരുക്കാനും പുതിയ നിയമ ഭേദഗതികള്‍ പ്രവാസികളെ ബോധവത്കരിക്കാനുമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ശനിയാഴ്ച രവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ അധികൃതര്‍ പ്രത്യേക പരിപാടി സംഘടിപ്പിച്ചത്.850 അപേക്ഷകരാണ് ഇന്നലെ എത്തിയത്. ഇതില്‍ 90 ശതമാനവും മലയാളികളായിരുന്നു. കൂടുതലും മലബാര്‍ മേഖലയില്‍ നിന്നുള്ളവര്‍. രാവിലെ മുതല്‍ അപേക്ഷകരുടെ ഒഴുക്കായിരുന്നു. പ്രവാസികളുടെ സൗകര്യാര്‍ഥം വ്യത്യസ്ത കൗണ്ടറുകളൊരുക്കി. പേര്, വിലാസം തുടങ്ങിയവയിലെ മാറ്റം, ഭാര്യയുടെ പേര് ചേര്‍ക്കല്‍, പിതാവിന്‍െറ പേരിലെ മാറ്റം തുടങ്ങി പല തരം മാറ്റങ്ങള്‍ക്ക് വ്യത്യസ്ത കൗണ്ടറുകളില്‍ അപേക്ഷകര്‍ക്ക് സേവനം നല്‍കി. കൂടുതല്‍ സങ്കീര്‍ണമായ പ്രശ്നങ്ങളുള്ള അപേക്ഷകളില്‍ വേണ്ട നടപടികള്‍ക്ക് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി.
ഇന്ത്യന്‍ സാമൂഹിക സംഘടനകളുടെ സഹകരണം പരിപാടിയിലുടനീളമുണ്ടായിരുന്നു. ഒ.ഐ.സി.സി, കെ.എം.സി.സി, നവോദയ തുടങ്ങിയ സംഘടനകള്‍ പ്രത്യേക കൗണ്ടറിട്ട് സേവനം നല്‍കി. പരിപാടിയുടെ ഭാഗമായി കോണ്‍സുലേറ്റ് അധികൃതരുടെ നേതൃത്വത്തില്‍ സംഘടനാ പ്രതിനിധികള്‍ക്ക് പാസ്പോര്‍ട്ട് നിയമത്തിലെ ഭേദഗതി സംബന്ധിച്ച് ക്ളാസ് നടത്തി. പാസ്പോര്‍ട്ട് നിയമങ്ങള്‍ ലഘൂകരിക്കുന്നതിന്‍െറ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്കാരങ്ങള്‍ പ്രവാസികളുമായി പങ്കുവെക്കലാണ് ഓപ്പണ്‍ ഹൗസിന്‍െറ പ്രധാന ലക്ഷ്യം. ഈ പരിപാടി തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
അതേ സമയം ഇന്നലെ തിരുത്തല്‍ അപേക്ഷകളുമായത്തെിയ പലരുടെയും പ്രശ്നങ്ങള്‍ അതി സങ്കീര്‍ണമായിരുന്നു. ഇതിന് ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനേ അധികൃതര്‍ക്ക് സാധിച്ചുള്ളൂ. അഞ്ചു വര്‍ഷത്തിനകം സംഭവിച്ച തെറ്റുകള്‍ തിരുത്താന്‍ ഓപ്പണ്‍ ഫോറത്തിലൂടെ അവസരമുണ്ടായിരുന്നു. എന്നാല്‍ ഗുരുതരമായ പ്രശ്നങ്ങളുമായാണ് പലരുമത്തെിയത്. തിരുത്തല്‍ നടപടികളുടെ ഭാഗമായി ഇംഗ്ളീഷ് ഭാഷയില്‍ നാട്ടിലും സൗദിയിലും പത്രപരസ്യം നല്‍കണമെന്ന് അധികൃതര്‍ നല്‍കിയ നിര്‍ദേശം അപേക്ഷകരില്‍ പലരും തെറ്റിദ്ധരിച്ചു. ഇംഗീഷ് പത്രത്തിലാണ് പരസ്യം ചെയ്യേണ്ടതെന്ന് കരുതി അപേക്ഷകര്‍ വലഞ്ഞു. അതേ സമയം മലയാളപത്രത്തില്‍ ഇംഗ്ളീഷില്‍ പരസ്യം ചെയ്യാനാണ് നിര്‍ദേശമെന്ന് സന്നദ്ധ സംഘടനകള്‍ അപേക്ഷകരെ ഉണര്‍ത്തി.
1980ലെ പാസ്പോര്‍ട്ട് നിയമത്തിലെ 15 അനുച്ഛേദങ്ങള്‍ ചുരുക്കി ഒമ്പതാക്കി എന്നതാണ് പുതിയ പരിഷ്കാരത്തിലെ പ്രത്യേകത. പുതിയ പരിഷ്കാരമനുസരിച്ച് 1989 ജനുവരി 26 ശേഷം ജനിച്ചവര്‍ക്ക് പാസ്പോര്‍ട്ടിന് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. പാസ്പോര്‍ട്ടിന് അപേക്ഷിക്കുമ്പോള്‍ മാതാവിന്‍െറയും പിതാവിന്‍െറയും പേര് ചേര്‍ക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഇവരില്‍ ആരെങ്കിലും ഒരാളെ ചേര്‍ത്താല്‍ മതിയാകും. ഭാര്യയുടെയോ ഭര്‍ത്താവിന്‍െറയോ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റും ആവശ്യമില്ല. അസ്സല്‍ രേഖകള്‍ക്കൊപ്പം നല്‍കുന്ന കോപികള്‍ സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതി.
കോണ്‍സുലേറ്റിന്‍െറ നടപടി പ്രവാസികള്‍ക്ക് അങ്ങേയറ്റത്തെ സൗകര്യമായതായി ഈ വിഷയം ആദ്യം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയ ഒ.ഐ.സി.സി റീജ്യനല്‍ പ്രസിഡന്‍റ് കെ.ടി.എ മുനീര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
