Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതീർഥാടകർക്ക് മികച്ച...

തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കൽ; പാസ്‌പോർട്ട് മേധാവി ജിദ്ദ വിമാനത്താവളത്തിൽ സന്ദർശനം നടത്തി

text_fields
bookmark_border
തീർഥാടകർക്ക് മികച്ച സേവനം ഉറപ്പാക്കൽ; പാസ്‌പോർട്ട് മേധാവി ജിദ്ദ വിമാനത്താവളത്തിൽ സന്ദർശനം നടത്തി
cancel
camera_alt

സൗദി പാസ്‌പോർട്ട് മേധാവി ഇൻചാർജ് മേജർ ജനറൽ ഡോ. സാലിഹ് അൽമുറബ്ബ ജിദ്ദ വിമാനത്താവളത്തിൽ സന്ദർശനം നടത്തിയപ്പോൾ

ജിദ്ദ: റമദാൻ മാസത്തിൽ ഉംറ നിർവഹിക്കാനെത്തുന്ന തീർഥാടകർക്കുള്ള സേവനങ്ങളും നടപടിക്രമങ്ങളും വിലയിരുത്തുന്നതിനായി സൗദി പാസ്‌പോർട്ട് മേധാവി ഇൻചാർജ് മേജർ ജനറൽ ഡോ. സാലിഹ് അൽമുറബ്ബ ജിദ്ദ വിമാനത്താവളത്തിൽ സന്ദർശനം നടത്തി. വിമാനത്താവളത്തിലെ പാസ്‌പോർട്ട് ടെർമിനലുകളിലെ പ്രവർത്തന സന്നദ്ധത നേരിട്ട് നിരീക്ഷിക്കുന്നതിനും നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിനും വേണ്ടിയായിരുന്നു ഈ പരിശോധന.

ഹജ്ജ്, ഉംറ ടെർമിനലുകളും വിമാനത്താവളത്തിലെ അറൈവൽ, ഡിപ്പാർച്ചർ ഹാളുകളും അദ്ദേഹം സന്ദർശിച്ചു. സന്ദർശന വേളയിൽ, പാസ്‌പോർട്ട് ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെൻറിന് കീഴിലുള്ള പെർഫോമൻസ് ഇവാലുവേഷൻ ആൻഡ് മെഷർമെൻറ്​ യൂനിറ്റി​െൻറ പ്രവർത്തനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തിന് വിശദീകരിച്ചു നൽകി.

യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി സേവന നിലവാരം തത്സമയം നിരീക്ഷിക്കുന്നതിനും ട്രാക്ക് ചെയ്യുന്നതിനുമുള്ള അത്യാധുനിക സംവിധാനങ്ങളും അദ്ദേഹം വിലയിരുത്തി.

റമദാൻ കാലയളവിൽ ഉദ്യോഗസ്ഥർ സേവന സന്നദ്ധത ഇരട്ടിയാക്കണമെന്നും ഒരു ഏകീകൃത ടീമായി പ്രവർത്തിക്കണമെന്നും മേജർ ജനറൽ നിർദേശിച്ചു. തീർഥാടകരുടെ നടപടിക്രമങ്ങൾ കൃത്യമായും കാര്യക്ഷമമായും പൂർത്തിയാക്കാൻ ലഭ്യമായ എല്ലാ മാനുഷിക-സാങ്കേതിക വിഭവങ്ങളും പ്രയോജനപ്പെടുത്തണം. സേവന രംഗത്ത് രാജ്യത്തി​െൻറ മാന്യമായ പ്രതിച്ഛായ പ്രതിഫലിപ്പിക്കേണ്ടതി​െൻറ പ്രാധാന്യവും സന്ദർശനത്തിനിടെ പാസ്‌പോർട്ട് ഡയറക്ടർ ജനറൽ ഓർമിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umra pilgrimpilgrimsaudinewsJeddah
News Summary - Ensuring better service to pilgrims; Passport chief visits Jeddah airport
Next Story