Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാം​ബു​വി​ൽ ക്രൂ​സ്...

യാം​ബു​വി​ൽ ക്രൂ​സ് ക​പ്പ​ലു​ക​ൾ​ക്ക്​ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ലു​ക​ൾ

text_fields
bookmark_border
യാം​ബു​വി​ൽ ക്രൂ​സ് ക​പ്പ​ലു​ക​ൾ​ക്ക്​ പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ലു​ക​ൾ
cancel
camera_alt

സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി​യു​ടെ സൂ​പ്പ​ർ ക്രൂ​സ് ക​പ്പ​ൽ യാം​ബു കി​ങ് ഫ​ഹ​ദ് തു​റ​മു​ഖ​ത്ത്​ എ​ത്തി​യ​പ്പോ​ൾ

ഫോ​​ട്ടോ: ശി​ഹാ​ബ് പ​റ​ങ്ങോ​ട​ത്ത്, യാം​ബു

യാം​ബു: സ​മു​ദ്ര വി​നോ​ദ സ​ഞ്ചാ​രം സ​ജീ​വ​മാ​ക്കാ​നും ടൂ​റി​സം മേ​ഖ​ല​യി​ൽ വി​പ്ല​വ​ക​ര​മാ​യ മു​ന്നേ​റ്റം സാ​ധ്യ​മാ​ക്കാ​നും സൗ​ദി ടൂ​റി​സം അ​തോ​റി​റ്റി പ​ദ്ധ​തി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി. യാം​ബു ടൗ​ണി​ലു​ള്ള കി​ങ് ഫ​ഹ​ദ് വ്യ​വ​സാ​യ തു​റ​മു​ഖ​ത്ത് ക്രൂ​സ് ക​പ്പ​ലു​ക​ൾ​ക്കാ​യി പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ലു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി സൗ​ദി തു​റ​മു​ഖ അ​തോ​റി​റ്റി (മ​വാ​നി) ആ​രം​ഭി​ച്ചു. ക്രൂ​സ് ക​പ്പ​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് യാം​ബു തു​റ​മു​ഖ​ത്ത് ര​ണ്ട് ബെ​ർ​ത്തു​ക​ൾ സ​ജ്ജീ​ക​രി​ക്കും. ക​രാ​റി​ൽ സൗ​ദി തു​റ​മു​ഖ അ​തോ​റി​റ്റി പ്ര​സി​ഡ​ൻ​റ്​ ഉ​മ​ർ ബി​ൻ ത​ലാ​ൽ ഹ​രീ​രി, സൗ​ദി ക്രൂ​സ് ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ എ​ൻ​ജി. ഫ​വാ​സ് ഫാ​റൂ​ഖി, ഗ്ലാ​ബ​ൽ മാ​രി​ടൈം സ​ർ​വി​സ​സ് ക​മ്പ​നി ഡ​യ​റ​ക്​​ട​ർ മാ​ദ് അ​ബ്​​ദു​ൽ ഗ​വാ​ദ് എ​ന്നി​വ​ർ ഒ​പ്പു​വെ​ച്ചു. ദ​മ്മാ​മി​ലെ കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് തു​റ​മു​ഖ​ത്തും ര​ണ്ട് ബ​ർ​ത്തു​ക​ളു​ടെ​യും ഒ​രു പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ലി​െൻറ​യും വി​ക​സ​നം പൂ​ർ​ത്തി​യാ​ക്കാ​നും ധാ​ര​ണ​യാ​യി. ഏ​ക​ദേ​ശം 27 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ് ആ​കെ ചെ​ല​വു ക​ണ​ക്കാ​ക്കു​ന്ന​ത്. ജി​ദ്ദ ഇ​സ്‌​ലാ​മി​ക തു​റ​മു​ഖ​ത്ത് ക്രൂ​സ് ക​പ്പ​ലു​ക​ൾ​ക്ക് പ്ര​ത്യേ​ക ടെ​ർ​മി​ന​ൽ ജൂ​ലൈ മാ​സം തു​റ​ന്നി​രു​ന്നു. രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ക്രൂ​സ് പാ​സ​ഞ്ച​ർ ടെ​ർ​മി​ന​ലാ​ണി​ത്. സൂ​പ്പ​ർ ക്രൂ​സ് ക​പ്പ​ലി​ൽ ആ​ദ്യ സ​ർ​വി​സ്​ ഇ​വി​ടെ നി​ന്ന്​ ആ​രം​ഭി​ക്കു​ക​യും ചെ​യ്​​തു. യാം​ബു​വി​ലെ പൈ​തൃ​ക​ന​ഗ​രി, ഉം​ല​ജ് തു​റ​മു​ഖം തു​ട​ങ്ങി സൗ​ദി​യി​ലെ വി​വി​ധ മേ​ഖ​ല​ക​ൾ​ക്ക് പു​റ​മെ ജോ​ർ​ഡ​നി​ലെ അ​ഖ​ബ, ഈ​ജി​പ്തി​ലെ സ​ഫാ​ഗ അ​ട​ക്ക​മു​ള്ള വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നു​ള്ള അ​വ​സ​രം ചെ​ങ്ക​ട​ൽ യാ​ത്ര​യി​ലൂ​ടെ സ​ഞ്ചാ​രി​ക​ൾ​ക്ക് ഒ​രു​ക്കു​ന്നു. 2025 ആ​കു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ അ​ര​ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നതായി സൗ​ദി ക്രൂ​സ് ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ർ എ​ൻ​ജി. ഫ​വാ​സ് ഫാ​റൂ​ഖി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cruise ships
News Summary - Passenger terminals for cruise ships at Yambu
Next Story