Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​​ത്ര​ക്കാ​ര​ന്​​...

യാ​​ത്ര​ക്കാ​ര​ന്​​ കോ​വി​ഡെ​ന്ന്​ സം​ശ​യം: സൗ​ദി​യി​ലെ ആ​ദ്യ ക്രൂ​യി​സ്​ ക​പ്പ​ൽ യാ​ത്ര നേ​ര​ത്തേ അ​വ​സാ​നി​പ്പി​ച്ചു

text_fields
bookmark_border
യാ​​ത്ര​ക്കാ​ര​ന്​​ കോ​വി​ഡെ​ന്ന്​ സം​ശ​യം:  സൗ​ദി​യി​ലെ ആ​ദ്യ ക്രൂ​യി​സ്​ ക​പ്പ​ൽ യാ​ത്ര നേ​ര​ത്തേ അ​വ​സാ​നി​പ്പി​ച്ചു
cancel
camera_alt

‘സി​ൽ​വ​ൽ സ്​​പി​രി​റ്റ്​’​ക്രൂ​യി​സ്​ ക​പ്പ​ൽ

ജി​ദ്ദ: ​യാ​ത്ര​ക്കാ​ര​ന്​​ കോ​വി​​ഡെന്ന​ സം​ശ​യ​ത്തിൽ 'സി​ൽ​വ​ൽ സ്​​പി​രി​റ്റ്​'​ക്രൂ​യി​സ്​ ക​പ്പ​ൽ വി​നോ​ദ​യ​ത്ര ഷെ​ഡ്യു​ൾ ചെ​യ്​​ത​തി​ലും നേ​ര​ത്തേ ​യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച​ വൈ​കീ​ട്ടാ​ണ്​​ ജി​ദ്ദ കി​ങ്​ അ​ബ്​​ദു​ല്ല ഇ​ക്ക​ണോ​മി​ക്​ സി​റ്റി പോ​ർ​ട്ടി​ൽ​നി​ന്ന്​ മൂ​ന്നു​ദി​വ​സ​ത്തെ ചെ​ങ്ക​ട​ൽ യാ​ത്ര​ക്കാ​യി പു​റ​പ്പെ​ട്ട​ത്. കോ​വി​ഡ്​ ബാ​ധ​യു​ണ്ടെ​ന്ന്​ സം​ശ​യി​ച്ച ആ​ളെ ​പ്ര​ത്യേ​ക സ്ഥ​ല​ത്തേ​ക്ക്​ മാ​റ്റി. യാ​ത്ര​ക്കാ​രോ​ട്​ നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ൽ ക​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. പോ​ർ​ട്ടി​ൽ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​െൻറ സം​ഘ​ം തയാറാണ്​.

യാ​ത്ര​യു​ടെ അ​വ​സാ​ന​നി​മി​ഷ​ത്തി​ലാ​ണ്​ സം​ശ​യം ബ​ല​പ്പെ​ട്ട​ത്. ക​പ്പ​ലി​ലെ പ്ര​ത്യേ​ക ആ​രോ​ഗ്യ​സം​ഘ​മാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്ന്​ റെ​ഡ്​ ​സീ ​ക്രൂ​യി​സ്​ ക​പ്പ​ൽ ക​മ്പ​നി വ്യ​ക്ത​മാ​ക്കി. യാ​ത്ര​ക്കാ​രു​ടെ​യും ക​പ്പ​ൽ ജീ​വ​ന​ക്കാ​രു​ടെ​യും ആ​രോ​ഗ്യ​സു​ര​ക്ഷ​യാ​ണ്​ പ്ര​ധാ​നം.​ എ​ല്ലാ േപ്രാ​േ​ട്ടാ േകാ​ളും ഇ​തി​നാ​യി പ്ര​യോ​ഗി​ക്കു​ക​യും മി​ക​ച്ച രീ​തി​യി​ൽ ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​മെ​ന്ന്​ ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShipPassengergulf newssaudi newsSaudi Cruises
Next Story