ലോക അത്തപ്പൂക്കള മത്സരത്തില്‍ പങ്കെടുത്ത് ജിദ്ദ നവോദയ
text_fieldsകേരള സര്‍ക്കാര്‍ ടൂറിസം വകുപ്പ് സംഘടിപ്പിച്ച ലോക അത്തപ്പൂക്കള മത്സരത്തില്‍ ഒരുക്കിയ പൂക്കളവുമായി
ജിദ്ദ നവോദയ ഭാരവാഹികൾ
ജിദ്ദ: കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിെൻറ ഭാഗമായി ലോകമെമ്പാടുമുള്ള കേരളീയര്‍ക്കും കേരളത്തെ സ്നേഹിക്കുന്നവര്‍ക്കുമായി സംഘടിപ്പിച്ച ലോക പൂക്കള മത്സരത്തില്‍ ജിദ്ദ നവോദയയും പങ്കാളികളായി. 'വിശ്വ മാനവികതയുടെ അത്തപ്പൂക്കളം' എന്ന ലേബലില്‍ ടൂറിസം വകുപ്പാണ് വെര്‍ച്വല്‍ പൂക്കളമത്സരം നടത്തുന്നത്. പൂജ പ്രേംകുമാർ, ഹാജറ മുജീബ്, മാനവ് ബിജുരാജ്, സൈൻ മുസാഫർ, ഫൈസ് മുസാഫർ, ജാസിം മുജീബ്, അബ്ദുൽ ഹാമിസ്, അനുപമ ബിജുരാജ്, ഹഫ്സ മുസാഫർ, സിജി പ്രേംകുമാർ, സനൂജ മുജീബ്, ഷെമീന അദുസ്സലാം, സാവിത്രി എം സുന്ദരൻ, ഫാത്തിമ, അദ്നാൻ, സൽമാൻ എന്നിവർ നേതൃത്വം നൽകി.

