Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പരോളിലിറങ്ങിയ പ്രതി ലക്ഷം റിയാലി​െൻറ ആഭരണവും ആയുധവും മോഷ്​ടിച്ചു

text_fields
bookmark_border

അറാർ: കളവുകേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന പ്രതി പരോളിലിറങ്ങി ലക്ഷം റിയാല്‍ വിലയുള്ള സ്വര്‍ണാഭരണങ്ങളും തോക്കും മൊബൈല്‍ ഫോണും മോഷ്ടിച്ചു. സൗദി വടക്കന്‍ അതിര്‍ത്തി മേഖലയിലെ അര്‍അര്‍ ജയിലില്‍ നിന്ന് കുടുംബത്തെ സന്ദര്‍ശിക്കാന്‍ പരോളില്‍ ഇറങ്ങിയ പ്രതിയാണ് സ്വദേശിയുടെ വീട് കുത്തിത്തുറന്ന് കളവു നടത്തിയത്.

60 വയസ്സുള്ള സ്വദേശിയും കുടുംബവും പുറത്തുപോയ സമയത്താണ് വീടി​െൻറ  വാതിലുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലിസ് വക്താവ് ഉവൈദ് മഹ്ദി പറഞ്ഞു. 40 വയസ്സുള്ള പ്രതി മുമ്പ് നടത്തിയ കളവുകേസില്‍ തടവ് അനുഭവിക്കുന്നതിനിടെയാണ് 24 മണിക്കൂര്‍ നേരത്തെ പരോളില്‍ ഇറങ്ങിയത്. 
പ്രതിയെ തിരിച്ചറിഞ്ഞതിനാല്‍ വീണ്ടും പിടികൂടി ജയിലിലടച്ചതായും പോലിസ് വക്താവ് കൂട്ടിച്ചേര്‍ത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - parol
Next Story