വാഹന പാർക്കിങ് നിയമലംഘനങ്ങൾക്കുള്ള പിഴകൾ പ്രഖ്യാപിച്ചു
text_fieldsറിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള നിയമങ്ങൾ ലംഘിച്ചാലുണ്ടാകുന്ന പിഴകൾ പ്രഖ്യാപിച്ചു.
വിവിധ പിഴകളുടെ വിവരം
1. പെയ്ഡ് പാർക്കിങ് ഏരിയയിൽ നിശ്ചിത സമയത്തിൽ കൂടുതൽ പാർക്ക് ചെയ്താൽ -100 റിയാൽ
2. പാർക്കിങ് സ്ഥലത്ത് തെറ്റായ ദിശയിൽ നിർത്തിയിട്ടാൽ -100 റിയാൽ
3. സാധാരണ പാർക്കിങ് സ്ഥലത്ത് അനുവദിച്ച സമയത്തിൽ കൂടുതൽ പാർക്ക് ചെയ്താൽ -100 റിയാൽ
4. നിരോധിത സ്ഥലത്ത് പാർക്ക് ചെയ്താൽ -300 റിയാൽ
5. വിഭിന്നശേഷിക്കാർക്കും മറ്റുമായി റിസർവ് ചെയ്തിരിക്കുന്ന സ്ഥലത്ത് പാർക്ക് ചെയ്താൽ -300 റിയാൽ
6. പെയ്ഡ് പാർക്കിങ് ഏരിയ ഫീ നൽകാതെ ഉപയോഗിച്ചാൽ -200 റിയാൽ
7. എമർജൻസി ആവശ്യത്തിന് നിശ്ചയിക്കപ്പെട്ട ഏരിയയിൽ പാർക്ക് ചെയ്താൽ -900 റിയാൽ
8. കെട്ടിടങ്ങളുടെ എൻട്രി, എക്സിറ്റ് കവാടങ്ങളിൽ പാർക്ക് ചെയ്താൽ -500 റിയാൽ
9. പാർക്കിങ് സ്ഥലത്ത് അനുമതിയില്ലാതെ തടസ്സം സൃഷ്ടിക്കുക, അല്ലെങ്കിൽ അടച്ചിടുക, സ്വന്തം വാഹനത്തിന് പാർക്ക് ചെയ്യാൻ റിസർവ് ചെയ്തിടുക എന്നീ നിയമലംഘനങ്ങൾക്ക് -400 റിയാൽ
10. നിയമം ലംഘിക്കുന്ന വാഹനങ്ങളെ വീഞ്ചിൽ കയറ്റിക്കൊണ്ടുപോകുന്ന ചെലവ് വഹിക്കണം. വലിയ വാഹനങ്ങൾക്ക് 1,250 റിയാലും കാർ പോലുള്ള ചെറിയ വാഹനങ്ങൾക്ക് 250 റിയാലും പിഴയായി നൽകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

