Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറിയാദ്​...

റിയാദ്​ വിമാനത്താവളത്തിൽ പാർക്കിങ്​ ഫീസ്​ ഉയർത്തി; മണിക്കൂറിന്​ 10 റിയാൽ

text_fields
bookmark_border
റിയാദ്​ വിമാനത്താവളത്തിൽ പാർക്കിങ്​ ഫീസ്​ ഉയർത്തി; മണിക്കൂറിന്​ 10 റിയാൽ
cancel

റിയാദ്​: കിങ് ഖാലിദ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ പാർക്കിങ്​ ഫീസ് ഉയർത്തി. മണിക്കൂറിന് അഞ്ചര റിയാലിൽ നിന്നും 10 റിയാലായാണ് കൂട്ടിയത്. പാർക്കിങ്​ അനുബന്ധ സേവനങ്ങൾക്കുള്ള ഫീസും ഉയർത്തിയിട്ടുണ്ട്. ആഭ്യന്തര സർവിസുകൾ ഓപറേറ്റ്​ ചെയ്യുന്ന അഞ്ചാം നമ്പർ ടെർമിനലിലെ​ കുറഞ്ഞ സമയത്തേക്കും ദീർഘകാലത്തേക്കുമുള്ള പാർക്കിങ്ങിനും അന്താരാഷ്​ട്ര ടെർമിനലുകളിലെ പാർക്കിങ്ങിനും മണിക്കൂറിന് 10 റിയാലും പ്രതിദിനം പരമാവധി 130 റിയാലുമാണ് പുതിയ നിരക്ക്​. ഒരു മണിക്കൂറിന്​ 10 റിയാൽ നൽകണമെങ്കിൽ ഒരു ദിവസം മുഴുവൻ പാർക്ക്​ ചെയ്യാൻ 130 റിയാൽ ഒടുക്കിയാൽ മതി.

അന്താരാഷ്​ട്ര ടെർമിനലിലെ പാർക്കിങ്ങിന് 48 മണിക്കൂർ പിന്നിട്ടാൽ പിന്നീടുള്ള ദിവസങ്ങൾക്ക് പ്രതിദിനം 40 റിയാൽ തോതിൽ നൽകിയാൽ മതി. ദീർഘകാല പാർക്കിങ്ങിനും മണിക്കൂറിന് 10 റിയാലാണ്​ നിരക്കെങ്കിലും പ്രതിദിനം പരമാവധി 80 റിയാൽ വരെ മാത്രമേ നൽകേണ്ടതുള്ളൂ.

വാരാന്ത്യ ദിവസങ്ങളിലും രാത്രിയിലും പാർക്ക് ചെയ്യുന്നവർക്ക് ഇതാണ് ഏറ്റവും അനുയോജ്യം. എല്ലാ പാർക്കിങ് ഏരിയകളും​ ടെർമിനലുകളോട്​​ വളരെ അടുത്താണ്​. അഞ്ച്​ മിനുട്ടിനുള്ളിൽ നടന്നെത്താൻ കഴിയുന്ന ദൂരത്തിലാണ്​ ഇത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parking feeRiyadh airport
News Summary - Parking fee has been increased at Riyadh airport
Next Story