പരിരക്ഷ 2025; സൗജന്യ മെഡിക്കൽ ചെക്കപ്പ് ക്യാമ്പ് ഇന്ന് അവസാനിക്കും
text_fieldsറിയാദ്: റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ഇസ്മ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന ‘പരിരക്ഷ 2025’ ത്രൈമാസ ആരോഗ്യ കാമ്പയിന്റെ ഭാഗമായി റിയാദ് അൽ ഖലീജിലെ ഇസ്മ മെഡിക്കൽ സെന്ററിൽ സംഘടിപ്പിച്ച അഡ്വാൻസ്ഡ് സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് (ശനിയാഴ്ച) അവസാനിക്കും.
ക്യാമ്പിന്റെ ഭാഗമായി പ്രധാനമായും ഹൃദയം, വൃക്ക, കണ്ണ് എന്നിവയുടെ പരിശോധനയും കൊളസ്ട്രോൾ, ഷുഗർ, പ്രഷർ, അടക്കമുള്ള 17ഓളം പ്രാഥമിക ടെസ്റ്റുകളുമാണ് അതിനൂനത മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുന്നത്.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത 600 പേർക്ക് വേണ്ടി വെള്ളിയാഴ്ച ആരംഭിച്ച ദ്വിദിന ക്യാമ്പിലെ രണ്ടാംദിവസമാണ് ഇന്ന്.
അന്വേഷണങ്ങൾക്ക് 0556562077 എന്ന നമ്പറിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

