പക്ഷാഘാതം: ചികിത്സയിലിരുന്ന മലയാളിയെ നാട്ടിലെത്തിച്ചു
text_fieldsസജീവ് ഗോപിക്ക് ചികിത്സ സഹായം നവോദയ സാമൂഹികക്ഷേമ വിഭാഗം ചെയർമാൻ അഷ്റഫ്, സമദ്, സമീർ എന്നിവർ ചേർന്ന് കൈമാറുന്നു
ദമ്മാം: പക്ഷാഘാതത്തെ തുടർന്ന് ദമ്മാമിൽ ചികിത്സയിലിരുന്ന മലയാളി സജീവ് ഗോപിയെ തുടർചികിത്സക്കുവേണ്ടി നവോദയ സാംസ്കാരികവേദി സാമൂഹികക്ഷേമ വിഭാഗത്തിന്‍റെ സഹായത്തോടെ നാട്ടിലെത്തിച്ചു.എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് കൊണ്ടുപോയത്. കേന്ദ്രകമ്മിറ്റി അംഗവും ടൊയോട്ട ഏരിയ കൺവീനറുമായ സി.വി. പോളിന്റെ നേതൃത്വത്തിലാണ് യാത്രാരേഖകളൾ ശരിയാക്കിയത്.
ഒരു മാസത്തോളം ആശുപത്രിയിൽ കിടന്ന സജീവിനെ നവോദയ ഭാരവാഹികളായ അഷ്റഫ്, മൊയ്തീൻ, കേന്ദ്ര കോഓഡിനേറ്റർ രഞ്ജിത് വടകര എന്നിവർ സന്ദർശിച്ചിരുന്നു.സെക്കൻഡ് സനാഇയ സൗത്ത് യൂനിറ്റ് സ്വരൂപിച്ച ചികിത്സസഹായം സാമൂഹിക ക്ഷേമവിഭാഗം ചെയർമാൻ അഷ്റഫ്, സമദ്, സമീർ എന്നിവർ ചേർന്ന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

