‘പപ്പ’ സൗഹൃദസംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദയിലെ പാണ്ടിക്കാട് കൂട്ടായ്മയുടെ സൗഹൃദ സംഗമം കബീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദയിലും പരിസരങ്ങളിലുമുള്ള പാണ്ടിക്കാട് നിവാസികളുടെ കൂട്ടായ്മയായ പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ (പപ്പ) ‘പപ്പോത്സവം 2k25’ എന്ന പേരിൽ സൗഹൃദ സംഗമം സംഘടിപ്പിച്ചു. കൂട്ടായ്മയുടെ വാർഷിക സംഗമത്തിൽ കുടുംബങ്ങളടക്കം 700ഓളം പേർ പങ്കെടുത്തു.
ഒരു രാവ് മുഴുവൻ നീണ്ടുനിന്ന മഹാസംഗമം പാണ്ടിക്കാട്ടുകാരുടെ ഊഷ്മള സൗഹൃദം ഒരിക്കൽ കൂടി ഊട്ടിയുറപ്പിച്ചു. കുട്ടികളുടെയും നാട്ടുകാരുടെയും വൈവിധ്യമാർന്ന കലാപരിപാടികൾ, ഗാനമേള, നൃത്തനൃത്ത്യങ്ങൾ എന്നിവ പരിപാടിക്ക് മിഴിവേകി.
സാംസ്കാരിക സമ്മേളനം ജിദ്ദ പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി ഉദ്ഘാടനം ചെയ്തു. പപ്പ പ്രസിഡന്റ് നർഷാദ് അധ്യക്ഷതവഹിച്ചു. കിങ് അബ്ദുൽ അസീസ് ആശുപത്രി ജീവനക്കാരൻ നിതിൻ ജോർജ് ആരോഗ്യ ക്ലാസെടുത്തു. പത്രപ്രവർത്തകൻ മുസാഫിർ ആശംസ നേർന്നു. ഫൈസൽ കൊടശ്ശേരി സ്വാഗതവും വി.പി സമീർ നന്ദിയും പറഞ്ഞു.
കൺവീനർ ബാവ ചെമ്പ്രശ്ശേരി, ഫൈസൽ കൊടശ്ശേരി, അബു സിദ്ദിഖ് എന്നിവർ വേദി നിയന്ത്രിച്ചു. ഫുട്ബാൾ ഷൂട്ടൗട്ട് മത്സരത്തിൽ പഞ്ചായത്തിലെ 14 ഓളം ക്ലബ്ബുകൾ പങ്കെടുത്തു. വിജയികൾക്ക് ബാവ ചെമ്പ്രശേരി, ആപ കൊടശ്ശേരി, വി.പി. നൗഷാദ്, സമീർ വളരാട്, ഹക്കീം, എ.ടി. അമീൻ, ഷാഫി മഹമൂദ്, ബഷീർ, അൻഷാദ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

