ഒന്നര പതിറ്റാണ്ട് പൂർത്തിയാക്കിയ പനോരമ വാർഷികം ആഘോഷിച്ചു
text_fieldsപത്തനംതിട്ട ജില്ല കൂട്ടായ്മ ‘പനോരമ’ വാർഷികാഘോഷ പരിപാടിയിൽ അബ്ദുൽ മജീദ് ബദറുദ്ദീൻ മുഖ്യപ്രഭാഷണം നടത്തുന്നു
ദമ്മാം: പത്തനംതിട്ട ജില്ല കൂട്ടായ്മയായ ‘പനോരമ’ 15ാമത് വാർഷികം ആഘോഷിച്ചു. അൽ ഖോബാർ ക്ലാസിക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വിവിധ കലാപരിപാടികളും വാർഷികസമ്മേളനവും അരങ്ങേറി. പനോരമ ചെയർമാൻ മാത്യു ജോർജ് വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് ഷാജഹാൻ റാവുത്തർ അധ്യക്ഷതവഹിച്ചു. യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അബ്ദുൽ മജീദ് ബദറുദ്ദീൻ മുഖ്യാതിഥിയായി പങ്കെടുത്തു.
ബോബൻ മണ്ണിലിനെ ബിസിനസ് ഐക്കോൺ അവാർഡും മുരളി ഊട്ടുകലത്തിന് ഗസ്റ്റ് ഓഫ് ഹോണർ അവാർഡ് നൽകിയും ആദരിച്ചു. റോയി കുഴിക്കാല റിപ്പോർട്ട് അവതരിപ്പിച്ചു. ബിനു മരുതിക്കൽ സ്വാഗതവും വിനോദ് കുമാർ നന്ദിയും പറഞ്ഞു. 15 നിർധനരോഗികൾക്കുള്ള ധനസഹായവും സ്വയം തൊഴിൽ കണ്ടെത്തുന്നതിനായി നിർധനരായ അഞ്ചു പേർക്ക് തയ്യൽ മെഷീനും നൽകാനുള്ള പ്രഖ്യാപനം നടത്തി.
12ാം ക്ലാസ് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പനോരമ കുടുംബാംഗങ്ങളായ വിദ്യാർഥികൾക്ക് ഉപഹാരം നൽകി. പുതിയ ഭാരവാഹികളായി മാത്യു ജോർജ് (ചെയർമാൻ), ഷാജഹാൻ റാവുത്തർ (പ്രസിഡന്റ്), റോയി കുഴിക്കാല, ബിനു മരുതിക്കൽ (വൈസ് പ്രസിഡന്റുമാർ), ഗോപകുമാർ ഐരൂർ (ജനറൽ സെക്രട്ടറി), വിനോദ് കുമാർ തിരുവല്ല (ജോയന്റ് സെക്രട്ടറി), ബേബിച്ചൻ ഇലന്തൂർ (ട്രഷറർ), തോമസ് മാത്യു (ജോയിന്റ് ട്രഷറർ), ജോർജ് സാം (ആർട്സ് ക്ലബ് സെക്രട്ടറി), ബിനു പി. ബേബി (കരിയർ ഗൈഡൻസ് കൺവീനർ), ജേക്കബ് പറക്കൽ (ഐടി ആൻഡ് നോർക്ക കോഓഡിനേറ്റർ), മോൻസി ചെറിയാൻ (പബ്ലിസിറ്റി കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. തുടർന്ന് ഗോപകുമാർ അയിരൂരിന്റെ നേതൃത്വത്തിൽ വിവിധ കലാസംസ്കാരിക പരിപാടികൾ അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

