പാണ്ടിക്കാട് പെയിന്‍ ആന്‍റ് പാലിയേറ്റീവ് ജിദ്ദ ചാപ്റ്റര്‍ സംഗമം
text_fieldsജിദ്ദ: പാണ്ടിക്കാട് പെയിന്‍ ആന്‍റ് പാലിയേറ്റീവ് ക്ളിനിക് ജിദ്ദ ചാപ്റ്റര്‍ പ്രഥമ സംഗമം ജിദ്ദയിലെ അസീസിയയില്‍ നടന്നു.
പാണ്ടിക്കാട് പ്രവാസി അസോസിയേഷന്‍െറ കീഴില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് കൂട്ടായ്മയാണിത്.
നാട്ടില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് ക്ളിനിക്കിന് സ്വന്തമായി നിര്‍മിക്കുന്ന കെട്ടിടത്തിന്‍െറ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് സംഗമത്തിന്‍െറ മുഖ്യ ലക്ഷ്യമെന്ന് കോ ഓര്‍ഡിനേറ്റര്‍ സാദിഖ് പാണ്ടിക്കാട് പറഞ്ഞു.
ജിദ്ദ അസീസിയ സ്റ്റാര്‍ ഹോട്ടലില്‍ നടന്ന സംഗമം സാം അല്‍ഷാമില്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ ഫൗസി അലി സാലിം ബാമത്റഫ് ഉദ്ഘാടനം ചെയ്തു. മാരക രോഗങ്ങള്‍ ബാധിച്ച് ദുരിതമനുഭവിക്കുന്ന രോഗികളെ സഹായിക്കാനുള്ള മലയാളികളുടെ ശ്രമം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ വേദനിക്കുന്നവര്‍ക്ക് താങ്ങായി നില്‍ക്കാന്‍ എല്ലാവര്‍ക്കും കഴിയേണ്ടതുണ്ട്.
നസീം ജിദ്ദ മെഡിക്കല്‍ സെന്‍റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജാഷിര്‍ മുഖ്യ പ്രഭാഷണം നടത്തി. വേദനിക്കുന്നവര്‍ക്ക് നല്‍കുന്ന സാന്ത്വന സ്പര്‍ശമാണ് ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനമെന്ന് അദ്ദേഹം പറഞ്ഞു.
ഉസ്മാന്‍ കൊളക്കാടന്‍, ഹംസ പള്ളിയാളി, മുഹമ്മദ് ബൈജു (കൊല്ലം പ്രവാസി അസോസിയേഷന്‍, ഇ.എഫ്.എസ് ബഷീര്‍, അരവിന്ദാക്ഷന്‍ പെഴോലില്‍, സലീം മുല്ലവീട്ടില്‍, നസീം ജിദ്ദ ജനറല്‍ മാനേജര്‍ യൂനുസ് അഹ്മദ്, ഹസന്‍ കുട്ടി, ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ മാനേജിങ് കമ്മിറ്റി അംഗം അഡ്വ. ശംസുദ്ദീന്‍, മാധ്യമ പ്രവര്‍ത്തകന്‍ മുസാഫിര്‍, വി.കെ ബദറുദ്ദീന്‍, റഹ്മത്ത് പൂഴിക്കുത്ത്, അബ്ദുല്‍ ഷുക്കൂര്‍ അലി, ഇസ്മയില്‍ കാളികാവ്, അയ്യൂബ് ചെറുകോട്, ഉസ്മാന്‍ പാണ്ടിക്കാട്, നൗഷാദ് ഇബ്രാഹീം, അഞ്ചില്ലന്‍ അബൂബക്കര്‍ സി.എം റഹ്മാന്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
കോ ഓര്‍ഡിനേറ്റര്‍ സാദിഖ് പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.പി അമീര്‍ഷ സ്വാഗതവും മാധ്യമ പ്രവര്‍ത്തകന്‍ മൂസക്കുട്ടി വെട്ടിക്കാട്ടിരി നന്ദിയും പറഞ്ഞു. ട്രഷറര്‍ സക്കരിയ പയ്യപറമ്പ് ഖിറാഅത്ത് നടത്തി. മുഹമ്മദ് കുട്ടി വെള്ളുവങ്ങാട് പരിപാടികള്‍ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
