Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാ​ണ്ടി​ക്കാ​ട്...

പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷം ജ​നു​വ​രി 27ന്

text_fields
bookmark_border
പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ  വാ​ർ​ഷി​കാ​ഘോ​ഷം ജ​നു​വ​രി 27ന്
cancel
camera_alt

ജി​ദ്ദ​യി​ലെ പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ യോ​ഗം​ചേ​ർ​ന്ന​പ്പോ​ൾ

ജി​ദ്ദ: പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (പ​പ്പ) ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും സം​ഗീ​ത​സ​ന്ധ്യ​യും ജ​നു​വ​രി 27ന് ​വെ​ള്ളി​യാ​ഴ്ച ശ​റ​ഫി​യ റീ​ഗ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വെ​ച്ച് ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. നാ​ട്ടി​ലും മ​റു​നാ​ട്ടി​ലും പ്ര​വാ​സി​ക്ഷേ​മ​ത്തി​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ. 2023 വ​ർ​ഷ​ത്തേ​ക്കു​ള്ള അം​ഗ​ത്വ കാ​മ്പ​യി​ന് വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ തു​ട​ക്ക​മാ​വും.

വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ൽ ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ ജി​ദ്ദ​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ സം​ബ​ന്ധി​ക്കും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടു​കൂ​ടി​യ സം​ഗീ​ത സ​ന്ധ്യ​യി​ലും അം​ഗ​ത്വ കാ​മ്പ​യി​നി​ലും ജി​ദ്ദ​യി​ലെ പാ​ണ്ടി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പ്ര​വാ​സി​ക​ളും പ​ങ്കെ​ടു​ത്ത് വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. അ​ഞ്ചി​ല്ല​ൻ അ​ബൂ​ബ​ക്ക​ർ, മൂ​സ പ​ട്ട​ത്ത്, സ​മീ​ർ വ​ള​രാ​ട്, വി.​പി. അ​ൻ​വ​ർ, അ​ൻ​ഷാ​ജ് പൂ​ള​മ​ണ്ണ, റ​ഷീ​ദ് പ​യ്യ​പ്പ​റ​മ്പ്, അ​ഞ്ചി​ല്ല​ൻ ഉ​മ​ർ, ഫൈ​സ​ൽ കോ​ട​ശ്ശേ​രി, നൗ​ഷാ​ദ് പ​യ്യ​പ്പ​റ​മ്പ്, ആ​പ പു​ലി​യോ​ട​ൻ, ബാ​വ ചെ​മ്പ്ര​ശ്ശേ​രി, സ​മീ​ർ ത​റി​പ്പ​ടി തു​ട​ങ്ങി​യ​വ​ർ കൂ​ടി​യാ​ലോ​ച​ന​യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PandikkadPravasi Association
News Summary - Pandikkad Panchayat Pravasi Association Annual announcement on January 27
Next Story