പാണ്ടിക്കാട് ഒ.ഐ.സി.സി ധനസഹായം കൈമാറി
text_fieldsഐ.സി.സി പാണ്ടിക്കാട് സൗദി നാഷനൽ കമ്മിറ്റിയുടെ ധനസഹായം മുസ്തഫ കളത്തിൽ കൈമാറുന്നു
ദമാം: ട്രിപ്പ്ൾ ലോക്ഡൗൺ മൂലം ദുരിതത്തിലായ ജനങ്ങൾക്കായി മലപ്പുറം പാണ്ടിക്കാട് യൂത്ത് കോൺഗ്രസ് യൂത്ത് കെയർ, പാണ്ടിക്കാട് ഐ.എൻ.ടി.യു.സിയുടെ കോവിഡ് കാല വെൽഫെയർ പ്രവർത്തനങ്ങൾ എന്നിവക്ക് ഒ.ഐ.സി.സി പാണ്ടിക്കാട് സൗദി നാഷനൽ കമ്മിറ്റി ധനസഹായം കൈമാറി.
രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ നാട്ടിൽ നടന്ന ചടങ്ങിൽ ഒ.ഐ.സി.സി ഭാരവാഹി മുസ്തഫ കളത്തിലാണ് സഹായധനം കൈമാറിയത്. രക്തസാക്ഷി ദിനം ജീവകാരുണ്യ പ്രവർത്തന ദിനമായി ആചരിക്കുന്നതിെൻറ ഭാഗമായാണ് ധനസഹായ വിതരണം. തുടർ വർഷങ്ങളിലും സഹായം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
യൂത്ത് കെയറിെൻറ നേതൃത്വത്തിൽ കോവിഡ് മഹാമാരി കാലത്ത് കഷ്ടപ്പെടുന്ന ജനങ്ങൾക്ക് മരുന്നും ഭക്ഷണവും എത്തിക്കുകയും വൈദ്യസഹായം നൽകുകയും ആശുപത്രികളിലേക്ക് എത്തിക്കുകയും സമൂഹ അടുക്കള വഴി നൂറുകണക്കിനാളുകൾക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നുണ്ട്. സ്വന്തം ജീവൻ പണയംെവച്ചു സഹജീവികൾക്ക് വേണ്ടി അഹോരാത്രം സേവനം ചെയ്യുന്ന യൂത്ത് കെയർ പ്രവർത്തകർക്ക് എല്ലാവിധ പിന്തുണയും സഹായവും തുടർന്നും നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
യൂത്ത് കെയറിെൻറ കാരുണ്യ പ്രവർത്തനങ്ങൾ സജീവമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികളായ കുഞ്ഞുമുഹമ്മദ് കൊടശ്ശേരി, അമീർ പട്ടണത്ത്, അബു, ബിജു ചെമ്പ്രശ്ശേരി, ഷുക്കൂർ, കുഞ്ഞിപ്പ പാണ്ടിക്കാട്, മാനു അഞ്ചില്ലൻ, നൗഷാദ് എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

