പാണ്ടിക്കാട് കെ.എം.സി.സി സൗജന്യ മെഡിക്കൽ ക്യാമ്പ്
text_fieldsജിദ്ദ: കെ.എം.സി.സി ജിദ്ദ പാണ്ടിക്കാട് പഞ്ചായത്ത് കമ്മിറ്റിയും ഹിബ ആസ്യ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നാഷനൽ വെൽഫെയർ കമ്മിറ്റി ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാട് ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് യൂനുസ് വാളനി അധ്യക്ഷത വഹിച്ചു. മഞ്ചേരി മണ്ഡലം പ്രസിഡന്റ് സുലൈമാൻ മഞ്ചേരി, ജനറൽ സെക്രട്ടറി മൂസ പട്ടത്ത്, അൽസാത്തി ഏരിയ കമ്മിറ്റി പ്രസിഡന്റ് സൈതലവി, സെക്രട്ടറി മുജീബ് തുടങ്ങിയവർ സംസാരിച്ചു. ആശുപത്രി മാനേജർ അഷറഫ് ഹെൽത്ത് ചെക്കപ്പ് ചെയ്യേണ്ടതിെൻറ പ്രാധാന്യം വിശദമായി വിവരിച്ചു. ജനറൽ സെക്രട്ടറി ഫവാസ് തരിപ്പടി സ്വാഗതവും ഫൈസൽ തൊണ്ടിയിൽ നന്ദിയും പറഞ്ഞു. ഉദ്ഘാടന ദിവസം തന്നെ വലിയ ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി.

